Posted By user Posted On

ent doctor near me കുവൈത്തിൽ ഡോക്ടറെ കാണണമെങ്കിൽ ഇനി ഓൺലൈൻ ബുക്കിം​ഗ്, ചെയ്യേണ്ടത് ഇത്രമാത്രം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഡോക്ടറെ കാണണമെങ്കിൽ ഇനി ഓൺലൈൻ ബുക്കിം​ഗ് ചെയ്യാം. ent doctor near me ഡോ​ക്ട​ർ അ​പ്പോ​യി​ന്റ്മെ​ന്റ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യാം. ഇതിനുള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അറിയിച്ചു. ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഓ​ട്ടോ​മേ​റ്റ് ചെ​യ്യു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് ഇത്തരത്തിൽ ഓൺലൈൻ ബുക്കിം​ഗ് സൗകര്യം ഏർപ്പെടുത്തിയതെന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് പറഞ്ഞു. രോ​ഗി​ക​ൾക്ക് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൻറെ വെ​ബ്സൈ​റ്റ് വ​ഴി​യോ ‘കു​വൈ​ത്ത് ഹെ​ൽ​ത്ത് ക്യു-8’ ​ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ ബു​ക്കി​ങ് ചെയ്യാം. രോ​ഗി​ക​ൾക്ക് അ​വ​രു​ടെ സൗ​ക​ര്യ​മ​നു​സ​രി​ച്ച് ഡോ​ക്ട​റെ കാ​ണാൻ ഈ പുതിയ രീതിയിലൂടെ നടപ്പിലാകും. ആ​ശു​പ​ത്രി​ക​ളി​ലെ ദീ​ർ​ഘ സ​മ​യ​ത്തെ കാ​ത്തി​രി​പ്പും വ​രി​യും ഒ​ഴി​വാ​ക്കാ​നും ഇത് സഹായിക്കും. രോ​ഗി​ക​ൾ​ക്ക് ര​ജി​സ്‌​ട്രേ​ഷ​ൻ അ​പേ​ക്ഷ പോ​ർട്ട​ലി​ൽ ലോ​ഗി​ൻ ചെ​യ്താ​ൽ സ​മ​ർ​പ്പി​ക്കാം കഴിയും. അ​പേ​ക്ഷ​യി​ൽ രോ​ഗി​യു​ടെ വി​വ​ര​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടു​ത്ത​ണം. ​പി​ന്നീ​ട് അ​പേ​ക്ഷ കോ​ഓ​ഡി​നേ​ഷ​ൻ ടീം അ​വ​ലോ​ക​നം ചെ​യ്യു​ക​യും തു​ട​ർന്ന് തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്യും. അ​ഭ്യ​ർ​ഥ​ന സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ അ​പ്പോ​യി​ന്റ്മെ​ന്റ് വി​വ​ര​ങ്ങ​ൾ എ​സ്.​എം.​എ​സാ​യി ല​ഭി​ക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *