കുവൈത്ത് സിറ്റി; കുവൈത്തിലെ അബ്ബാസിയയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു stray dog . രാജ്യത്ത് ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന സ്ഥലമാണിത്. ഏറ്റവും ഒടുവിലായി ഇന്നലെ വൈകീട്ട് നടക്കാനിറങ്ങിയ പ്രവാസി മലയാളി യുവിവിനെ തെരുവ് നായ ആക്രമിച്ചു. വയനാട് സ്വദേശിയായ അബ്ബാസിനാണ് നായയുടെ കടിയേറ്റത്. അബ്ബാസിയയിലെ ജർമ്മൻ ക്ലിനിക്കിന് സമീപത്ത് വച്ചാണ് ഇദ്ദേഹത്തെ നായ ആക്രമിച്ചത്. ഇദ്ദേഹം നടന്ന് പോകുമ്പോൾ പിന്നിലൂടെ വന്ന് കടിക്കുകയും ദേഹത്ത് ചാടിവീഴുകയുമായിരുന്നു. കാലിലാണ് ഇദ്ദേഹത്തിന് കടിയേറ്റത്. ഇദ്ദേഹം ശക്തമായി പ്രതിരോധിച്ചു. തുടർന്ന് നിലത്തുവീണ ഷൂ കടിച്ചെടുത്ത് നായ ഓടിപ്പോവുകയായിരുന്നു. അടുത്തുള്ള ക്ലിനിക്കിൽ എത്തിയ അബ്ബാസിനെ ഡോക്ടർ ജഹ്റ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ടിടി, റാബീസ് വാക്സീൻ എന്നിവ നൽകി. തുടർന്നുള്ള മൂന്ന് വാക്സിനുകൾക്കായി പിന്നീട് ആശുപത്രിയിൽ എത്താൻ നിർദേശിച്ചു. ഇത്തരത്തിൽ അബ്ബാസിനെപ്പോലെ നിരവധി പേരാണ് ദിനം പ്രതി തെരുവ്നായയുടെ കടിയേറ്റ് ജഹ്റ ആശുപത്രിയിൽ എത്തുന്നതെന്ന് നഴ്സ് വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn