Posted By user Posted On

Big Ticket Log In കുടുംബത്തിനൊപ്പം യുഎഇയിൽ ഉല്ലാസയാത്രയ്ക്കെത്തി, ബി​ഗ് ടിക്കറ്റെടുത്തു; ആദ്യ ടിക്കറ്റിൽ തന്നെ വൻ തുക സ്വന്തമാക്കി പ്രവാസി; ഇന്ത്യക്കാർക്ക് സമ്മാനപ്പെരുമഴ

ഏപ്രിൽ മാസം ബിഗ് ടിക്കറ്റിലൂടെ നിരവധി പ്രവാസികളുടെ ജീവിതത്തിൽ ഭാ​ഗ്യമെത്തി. നാല് പ്രവാസികളാണ് big ticket log in ഒരു ലക്ഷം ദിർഹം നേടിയത്. ഏപ്രിലിലെ ആദ്യ ആഴ്ച്ചത്തെ നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിയായ മുഹമ്മദ് മുഫീറിനെ തേടിയാണ് ഭാ​ഗ്യമെത്തിയത്. ഖത്തറിൽ ഡ്രൈവറാണ് മുഫീർ AED 100,000 ആണ് നേടിയത്. രണ്ടു വർഷം മുൻപാണ് അദ്ദേഹം ബി​ഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. പത്ത് സുഹൃത്തുക്കൾ‍ക്കൊപ്പമാണ് ടിക്കറ്റ് എടുത്തതെന്നും, തീരെ പ്രതീക്ഷിക്കാതെ ലഭിച്ച സമ്മാനം എങ്ങനെ ചെലവാക്കും എന്നതിനെക്കുറിച്ച് ഇനിയും ആലോചിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഇന്ത്യൻ പ്രവാസിയായ ഹസ്സൻ കുട്ടിയാണ് രണ്ടാമത്തെ വിജയി. 15 വർഷമായി അബുദാബിയിലെ ഒരു പലചരക്കുകടയിൽ ജോലി ചെയ്യുകയാണ് അദ്ദേഹം. ആറ് വർഷം മുൻപാണ് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. ഇനിയും ബി​ഗ് ടിക്കറ്റെടുക്കുന്നത് തുടരുമെന്നും ഗ്രാൻഡ് പ്രൈസ് നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അരുൺ പണിക്കരാണ് മൂന്നാമത്തെ വിജയി. മൂന്നു വർഷം മുൻപ് അബു ദാബിയിൽ എത്തിയപ്പോഴാണ് ആദ്യമായി ബിഗ് ടിക്കറ്റ് എടുത്തത്. ഒരു സുഹൃത്തിനൊപ്പം ചേർന്നാണ് പണം കണ്ടെത്തിയത്. സമ്മാനമായി ലഭിച്ച തുകകൊണ്ട് കുടുംബത്തിനൊപ്പം ഒരു ഉല്ലാസ യാത്രയും ബിസിനസ്സുകളിൽ നിക്ഷേപവുമാണ് അരുൺ ആഗ്രഹിക്കുന്നത്. ഇന്ത്യക്കാരനായ രാജീവാണ് മറ്റൊരു വിജയി. അയർലണ്ടിൽ സ്ഥിരതാമസമാക്കിയ രാജീവ് ഭാര്യക്കും മകൾക്കും ഒപ്പം യു.എ.ഇയിൽ ഉല്ലാസയാത്രയ്ക്ക് എത്തിയപ്പോഴാണ് ആദ്യമായി ബിഗ് ടിക്കറ്റ് വാങ്ങിയത്. അതേ ടിക്കറ്റിൽ രാജീവിന് സമ്മാനവും നേടാനായി. സെക്യൂരിറ്റി ഗാർഡ് ആയി ജോലി നോക്കുകയാണ് രാജീവ്. ഏപ്രിലിൽ ടിക്കറ്റ് എടുക്കുന്നവർ അതത് ആഴ്ച്ചയിലെ നറുക്കെടുപ്പുകളിലേക്കും യോഗ്യത നേടും. ഓരോ ആഴ്ച്ചയും നാല് പേർക്ക് വീതം AED 100,000 നേടാനാകും. മെയ് 3-ന് നടക്കുന്ന നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് AED 15 മില്യൺ നേടാനും അവസരമുണ്ട്. ഏപ്രിൽ 30 വരെ ബിഗ് ടിക്കറ്റ് വാങ്ങാം. ഓൺലൈനായി www.bigticket.ae വെബ്സൈറ്റിലും നേരിട്ട് അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ സ്റ്റോറുകളിലും ടിക്കറ്റ് ലഭ്യമാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *