Posted By user Posted On

rain കുവൈത്തിൽ നാല് ദിവസം ഇടിമിന്നലോട് കൂടിയ തുടർച്ചയായ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

കുവൈത്ത് സിറ്റി : കുവൈത്തിൽ വരുന്ന ആഴ്ച നാല് ദിവസം ഇടിമിന്നലോട് കൂടിയ തുടർച്ചയായ മഴയ്ക്ക് സാധ്യത rain. അടുത്ത ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയാണ് മഴമുന്നറിയിപ്പുള്ളത്. പ്രമുഖ കാലവസ്ഥ നിരീക്ഷകനായ ഈസ അൽ റമദാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഇപ്പോൾ വസന്തകാലമാണ് നടക്കുന്നത്. ഈ സമയത്ത് മഴ ലഭിക്കുന്നത് വിരളമാണ്, വർഷങ്ങൾക്ക് ശേഷം ഈ വർഷമാണ് വസന്ത കാലത്ത് മഴ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രതിഭാസം ഈ വർഷത്തെ വസന്തകാലത്തെ ഏറ്റവും മനോഹരമാക്കി മാറ്റുകയാണ് ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് മുതൽ രാജ്യത്ത് പകൽ സമയത്ത് താപനില ക്രമേണ വർദ്ധിക്കുമെന്നും മുന്നറിയിപ്പുണ്ട്. സൗദി ഉൾപ്പെടേയുള്ള ഗൾഫ് മേഖലയിലും ഇറാഖിലും ഈ ആഴ്ച മുതൽ മഴ പെയ്യും. മഴയുടെ തോത് ഇടിമിന്നലും മേഘങ്ങളുടെ സാന്നിധ്യവും കാരണം വ്യത്യസ്ഥമായിരിക്കും. വരും ദിവസങ്ങളിൽ കാലാവസ്ഥ മാറ്റങ്ങൾ പിന്തുടർന്നാൽ മാത്രമേ മഴയുടെ തോത് കൃത്യമായി പ്രവചിക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *