Posted By user Posted On

 big ticket log inപ്രവാസികളുടെ ജീവിതം മാറ്റി മറിച്ച് ബി​ഗ് ടിക്കറ്റ്; നാല് പ്രവാസികൾ സ്വന്തമാക്കിയത് കോടികൾ

അബുദാബി: പ്രവാസികളുടെ ജീവിതത്തിൽ പുത്തൻ പ്രകാശം എത്തിച്ച് ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ്. മാർച്ച് മാസത്തിലുടനീളം big ticket log in ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്ക് എല്ലാ ആഴ്ചയും ഒരു ലക്ഷം ദിർഹം വീതം നേടാനുള്ള സുവർണാവസരം ഉണ്ടായിരുന്നു. ഇന്ത്യക്കാരും ഫിലിപ്പൈനികളുമായ പ്രവാസികളാണ് അവസാന ആഴ്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പുകളിൽ വിജയികളായി വൻ തുക സ്വന്തമാക്കിയത്. ഇന്ത്യക്കാരനായ റ്റിബു വർഗീസാണ് മാർച്ചിലെ അവസാന ആഴ്ചയിൽ നടന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹത്തിന്റെ ക്യാഷ് പ്രൈസ് സ്വന്തമാക്കിയ ആദ്യത്തെ വ്യക്തി. കുവൈത്തിൽ നിർമാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് റ്റിബു. രണ്ട് വർഷം മുമ്പാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. പിന്നീടിങ്ങോട്ട് എല്ലാ മാസവും അദ്ദേഹം ഭാ​ഗ്യം പരീക്ഷിക്കുന്നുണ്ട്. എന്നെങ്കിലും ഒരിക്കൽ ഇതുപോലെ ഗ്രാന്റ് പ്രൈസ് തന്നെ തേടിയെത്തുമെന്നും അതുകൊണ്ട് ഇനിയും ബി​ഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫിലിപ്പൈൻസ് പൗരനായ ജിം ജബ്ബാറാണ് മാർച്ചിലെ അവസാന വാരത്തിൽ നടന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരു ലക്ഷം ദിർഹം സ്വന്തമാക്കിയ അടുത്ത ഭാ​ഗ്യശാലി. എയർക്രാഫ്റ്റ് മെക്കാനിക്കായ ജിം 14 വർഷമായി അബുദാബിയിൽ ആണ് താമസിക്കുന്നത്. ഒരിക്കൽ അബുദാബി വിമാനത്താവളത്തിലൂടെ പോകുന്ന സമയത്താണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് കേട്ടത്. ഇതിന് പിന്നാലെ തന്റെ ആറ് സുഹൃത്തുക്കളുമായി ചേർന്ന് കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം ടിക്കറ്റെടുക്കുന്നുണ്ട്. സാഹിർ മോനാണ് മാർച്ചിലെ ഇലക്ട്രോണിക് നറുക്കെടുപ്പിൽ വിജയിയായി ഒരു ലക്ഷം ദിർഹം നേടിയ മൂന്നാമത്തെ വിജയി. ദുബൈയിൽ താമസിക്കുന്ന ഇദ്ദേഹം സോഷ്യൽ മീഡിയ വഴിയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ ആഴ്ചയും സ്വന്തമായിത്തന്നെ നറുക്കെടുപ്പിൽ പങ്കെടുക്കുന്നു. ഇപ്പോൾ സമ്മാനമായി ലഭിച്ച പണം എങ്ങന ചെലവഴിക്കുമെനന് ചോദിക്കുമ്പോൾ, അതിൽ ഒരു ഭാഗം തന്റെ ബിസിനസിൽ നിക്ഷേപിക്കുമെന്നും ബാക്കി തന്റെ മക്കളുടെ ഭാവി സുരക്ഷിതമാക്കാനായി മാറ്റിവെയ്ക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.സൗദി അറേബ്യയിൽ പ്രവാസിയായ ജൊനാഥനാണ് മാർച്ചിൽ നടന്ന ബൊണാൻസ സീരിസ് 250ൽ വിജയിയായി രണ്ടര ലക്ഷം ദിർഹമാണ് നേടിയത്. ഏപ്രിൽ മാസം ബിഗ് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കളും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിൽ പങ്കാളികളാവും. ഓൺലൈനായി www.bigticket.ae എന്ന വെബ്‍സൈറ്റ് വഴിയോ അല്ലെങ്കിൽ അബുദാബി, അൽഐൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ബിഗ് ടിക്കറ്റ് സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ ടിക്കറ്റുകൾ നേടാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *