Posted By user Posted On

adopt കുവൈത്തിൽ കുട്ടികളെ ദത്തെടുക്കുന്നത് വർദ്ധിച്ചതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി; കുവൈത്തിൽ അനാഥരായ കുട്ടികളെ ദത്തെടുക്കുവാൻ എത്തുന്ന ദമ്പതിമാർ കൂടിയതായി വിവരം. കുട്ടികളെ ദത്തെടുക്കുന്നതിനായി ദമ്പതികൾ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ കെയർ ഹോമുകളിലാണ് ബന്ധപ്പെടുന്നത്. 651 കുവൈത്തി കുടുംബങ്ങളാണ് ഇവിടെ നിന്നും ഇതുവരെ കുട്ടികളെ ദത്തെടുത്തത്. നിലവിൽ 36 കുടുംബങ്ങൾ കുഞ്ഞുങ്ങളെ ദത്തെടുക്കാനായി പേര് നൽകി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അനാഥ കുട്ടികളെ ദത്തെടുക്കൽ കുവൈത്തി കുടുംബങ്ങൾക്കിടയിൽ ഒരു ട്രെൻഡ് ആയി മാറുന്നുവെന്നാണ് സാമൂഹിക ക്ഷേമ മന്ത്രാലയം സോഷ്യൽ കെയർ മേധാവി ഇമാൻ അൽ അൻസി വ്യക്തമാക്കുന്നു. കുട്ടികൾ ഇല്ലാത്തവരും ഉള്ളവരുമായവർ ഇത്തരത്തിൽ അനാഥ കുട്ടികളെ ദത്തെടുക്കുന്നുണ്ട്. എന്നാൽ കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആണ് കുട്ടികളെ നൽകുന്നതിൽ മുൻ​ഗണന. കനത്ത നിബന്ധനകൾ ഏർപ്പെടുത്തി കൊണ്ടാണ് ദമ്പതികൾക്ക് കുട്ടിയെ വിട്ടു നൽകുക.ഇതിന്റെ മുന്നോടിയായി ആറ് മാസ ക്കാലം ദമ്പതികൾ ഹോം കെയറിൽ എത്തി ദത്തെടുക്കുന്ന കുട്ടിയുമായി നിരന്തരമായി സമ്പർക്കം പുലർത്തുകയും വേണം. ത്തെടുക്കപ്പെടുന്ന കുട്ടി മൂന്ന് വയസ്സിനു താഴെ പ്രായമുള്ളവരാണെങ്കിൽ നിർബന്ധിത മുലയൂട്ടൽ ഉൾപ്പെടേയുള്ള മന്ത്രാലയത്തിന്റെ വ്യവസ്ഥാകൾ പാലിക്കാൻ ബാധ്യസ്ഥരായിരിക്കും. ഇതിനായി ആരോഗ്യ മന്ത്രാലയത്തിൽ നിന്നു ഹോർമോൺ ചികിത്സ ഉൾപ്പെടേയുള്ള വൈദ്യസഹായങ്ങൾ വളർത്തമ്മക്ക് ലഭ്യമാകും. കുവൈത്തി കുടുംബങ്ങൾക്ക് മാത്രമേ കുട്ടികളെ ദത്തെടുക്കാൻ കഴിയുകയുള്ളൂ. ഇതിനായി ദമ്പതികൾ സമ്മത പത്രത്തിൽ ഒപ്പിട്ടു നൽകുകയും വേണം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *