![](https://www.kuwaitvarthakal.com/wp-content/uploads/2022/09/kuwait-weather-1.jpeg)
weatherകുവൈത്തിൽ അസ്ഥിര കാലാവസ്ഥ തുടരും; ശനി, ഞായർ ദിവസങ്ങളിൽ താപനില കുറയും
കുവൈത്ത് സിറ്റി; കുവൈത്തിൽ ബുധനാഴ്ച രേഖപ്പെടുത്തിയതിനെ അപേക്ഷിച്ച് ഈ ശനി, ഞായർ ദിവസങ്ങളിൽ weather ഏകദേശം 4 അല്ലെങ്കിൽ 5 ഡിഗ്രി താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിലെ കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. അറേബ്യൻ പെനിൻസുലയുടെ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള തണുത്ത വായു തരംഗം കാരണമാണ് ശനി, ഞായർ ദിവസങ്ങളിൽ കുവൈത്തിൽ താപനില കുറയുന്നത്. ഈ ശനിയാഴ്ച പ്രതീക്ഷിക്കുന്ന കൂടിയ താപനില 23 ഡിഗ്രിയും കുറഞ്ഞ താപനില 13 ഡിഗ്രിയും ആയിരിക്കും. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച പ്രതീക്ഷിക്കുന്ന കൂടിയ താപനില 24 ഡിഗ്രിയും കുറഞ്ഞ താപനില 12 ഡിഗ്രിയുമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR
Comments (0)