Posted By user Posted On

visa fraud കുവൈത്തിൽ വ്യാജ കമ്പനികളുടെ പേരിൽ വിസ തട്ടിപ്പ്; വഞ്ചിക്കപ്പെട്ടത് നല്ല ജീവതം സ്വപ്നം കണ്ട് രാജ്യത്തെത്തിയ നിരവധി മലയാളികൾ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ വ്യാജ കമ്പനികളുടെ പേരിൽ വിസ തട്ടിപ്പ് വ്യാപകമാകുന്നു. നല്ല ജീവതം സ്വപ്നം visa fraud കണ്ട് രാജ്യത്തെത്തിയത നിരവധി പേരാണ് ഈ തട്ടിപ്പുകാരുടെ കെണിയിൽപ്പെട്ട് വഞ്ചിതരായത്. വ​ൻ തു​ക ന​ൽ​കിയാണ് പലരും ഇത്തരം തട്ടിപ്പുകാരിൽ നിന്ന് വി​സ വാ​ങ്ങി​ക്കു​ന്നത്. എന്നാൽ ഇ​വ​ർ നൽകിയ പ​ണം ന​ഷ്ട​പ്പെ​ട്ടും ജോ​ലി ഇ​ല്ലാ​തെ​യും തി​രി​ച്ചു​പോ​കേ​ണ്ടി​വ​രു​ക​യാ​ണ്. ക​ർ​ശ​ന ന​ട​പ​ടി​ക​ളും കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യും കാ​ര​ണം രാജ്യത്ത് വിസ കച്ചവടവും തട്ടിപ്പും കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇത് വീണ്ടും സജീവമായിത്തുടങ്ങിയിരുക്കുകയാണ്. സ്വ​കാ​ര്യ ക​മ്പ​നി ന​ൽ​കി​യ വി​സ​യി​ൽ കു​വൈ​ത്തി​ലെ​ത്തി​യ പ​ത്തോ​ളം മ​ല​യാ​ളി​ക​ളാ​ണ് വ​ഞ്ചി​ത​രാ​യി അ​ടു​ത്തി​ടെ നാ​ട്ടി​ലേ​ക്ക് തന്നെ പോയത്. കു​വൈ​ത്തി​ലു​ള്ള സു​ഹൃ​ത്ത് വ​ഴിയാണ് ഇവരെല്ലാം വിസ ഒപ്പിച്ചത്. നാട്ടിലെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ഇവർ കുവൈത്തിലേക്ക് വിമാനം കയറിയത്. വിസ കിട്ടാനായി ഓരോരുത്തരും 1600 ദി​നാ​ർ വീ​തം നൽകുകയും ചെയ്തു. കു​വൈ​ത്തി​ൽ എ​ത്തി ഫിം​ഗ​ർ എ​ടു​ക്ക​ലും, മെ​ഡി​ക്ക​ലും ക​ഴി​ഞ്ഞാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ വി​വ​രം ഇവർ അറിഞ്ഞത്. ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി​ട്ടും വി​സ അ​ടി​ക്കാ​ത്തതോടെ ഇവർ പെട്ടു. പിന്നീട് സു​ഹൃ​ത്ത് വ​ഴി ഏ​ജ​ന്റി​നെ കാ​ണാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​യാ​ൾ അപ്പോളേക്കും മുങ്ങിയിരുന്നു. പിന്നീട് രാജ്യത്ത് തങ്ങാനുള്ള സമയപരിധി കൂടി കഴിഞ്ഞതോടെ എല്ലാവരും നാട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. പേ​രി​നു​മാ​ത്ര​മു​ള്ള ക​മ്പ​നി​ക​ൾ വ​ഴി​യാ​ണ് ത​ട്ടി​പ്പുകൾ നടക്കുന്നത്. വി​സ​ക്ക​ച്ച​വ​ട​ത്തി​നു മാ​ത്ര​മാ​ണ് ഇ​ത്ത​രം ഓ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്ഥാ​പ​നം തു​ട​ങ്ങു​ന്ന​താ​യി രേ​ഖ​ക​ൾ കാ​ണി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ആ​ദ്യ ജോ​ലി. തു​ട​ർ​ന്ന് ഈ ​സ്ഥാ​പ​ന​ത്തി​ന്റെ പേ​രി​ൽ വി​സ തട്ടിപ്പ് നടത്തും. ഈ ​വി​സ​ക​ളി​ൽ കു​വൈ​ത്തി​ൽ എ​ത്തി​യ ശേ​ഷം മ​റ്റു ജോ​ലി​ക​ളി​ലേ​ക്ക് മാ​റാ​മെ​ന്നും ഉ​റ​പ്പു ന​ൽ​കുകയും ചെയ്യും.എ​ന്നാ​ൽ, തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​മ്പോ​ഴേ​ക്കും ത​ട്ടി​പ്പു​കാ​ർ സ്ഥാ​പ​നം പൂ​ട്ടി മു​ങ്ങി​യി​ട്ടു​ണ്ടാ​കും.


കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *