കുവൈത്ത് സിറ്റി: കഴിഞ്ഞ മാസങ്ങളിൽ രാജ്യം അനുഭവിച്ച മരുന്ന് ക്ഷാമത്തിന്റെ 70 ശതമാനവും പരിഹരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആശുപത്രികൾ, പ്രത്യേക കേന്ദ്രങ്ങൾ, പ്രാഥമിക പരിചരണം, കേന്ദ്ര വകുപ്പുകൾ എന്നിവയിൽ ഫാർമസിസ്റ്റുകൾ നടത്തുന്ന ശ്രമങ്ങളെ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി അഭിനന്ദിച്ചു. ചില ഇനങ്ങളുടെ ക്ഷാമം കുവൈത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ വെയർഹൗസ് വിഭാഗം ഡയറക്ടർ ഡോ ആദെൽ അൽ സലേം പറഞ്ഞു. മറിച്ച് ആഗോള പ്രശ്നമാണ്. കൂടാതെ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, വിലയിലെ വർദ്ധനവ്, ഗതാഗത മാർഗ്ഗങ്ങൾ എന്നിങ്ങനെ ക്ഷാമത്തിന് നിരവധി കാരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR