Posted By user Posted On

കുവൈത്തിൽ സ്ത്രീ വേഷം ധരിച്ചു ഭിക്ഷാടനം നടത്തിയയാൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്ത്രീ വേഷം ധരിച്ചു ഭിക്ഷാടനം നടത്തിയ ഏഷ്യക്കാരനായ പ്രവാസി യുവാവ് അറസ്റ്റിലായി.പർദ്ദയും നിഖാബും ( മുഖാവരണം) ധരിച്ചു കൊണ്ട് സ്ത്രീ വേഷത്തിൽ ഭിക്ഷാടനം നടത്തുന്നതിനിടയിലാണ് ഇയാളെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് വിഭാഗം പിടി കൂടിയത്. ഇയാളിൽ നിന്ന് 1,500 ലധികം ദിനാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റമദാൻ മാസത്തിന്റെ തുടക്കം മുതൽ 7 ദിവസത്തിനകം ഭിക്ഷാടനം വഴി ലഭിച്ച തുകയാണ് ഇതെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് കൈമാറി.

👆👆

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *