Posted By user Posted On

holiday കുവൈത്തിലെ റമാദിലെ അവസാന പത്ത് ദിവസത്തെ അവധി; എതിർപ്പ് അറിയിച്ച് വിദ​ഗ്ധർ

കുവൈറ്റ് സിറ്റി: റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങൾ ഔദ്യോഗിക അവധി നൽകുന്നതിനെതിരെ holiday പ്രതികരണവുമായി നിരവധി രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ വിദഗ്ധർ രം​ഗത്തെത്തി. 10 ദിവസം അവധി നൽകാനുള്ള കുവൈത്ത് സർക്കാർ പ്രവണത രാജ്യത്തെ കൂടുതൽ സ്തംഭിപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. കൂടാതെ കൊവിഡ്-19 പാൻഡെമിക്കിന് ശേഷം വീണ്ടും മികച്ച രീതിയിൽ ആരംഭിച്ച വിഭ്യാഭ്യാസ മേഖലയ്ക്ക് ഇത്രയധികം അവധി ലഭിക്കുന്നത് അവരുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും വിദ്യാർത്ഥികൾക്ക് നേട്ടങ്ങളുടെ നിലവാരത്തിന് ഗുരുതരമായ ദോഷം വരുത്തുമെന്ന് അൽജാരിദ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സമൂഹത്തിന്റെ വിവിധ വശങ്ങളിൽ, പ്രത്യേകിച്ച് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നിരവധി പ്രതികൂല ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അവധി നൽകാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ഈ വിദഗ്ധർ വ്യക്തിഗത പത്രപ്രസ്താവനകളിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *