Posted By user Posted On

opposition രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി; കുവൈത്തിൽ പ്രതിപക്ഷ പ്രതിഷേധ സം​ഗമം

കുവൈത്ത് സിറ്റി; സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ opposition അയോ​ഗ്യനാക്കിയ നടപടിയിൽ പ്രതിഷേധമറിയിച്ച് കുവൈത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പോഷകസംഘടനകളുടെ സം​ഗമം നടന്നു. ഒഐസിസി, കല കുവൈത്ത്, കെഎംസിസി, പ്രവാസി കേരളം കോൺ​ഗ്രസ്, പ്രവാസി വെൽഫെയർ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധ സം​ഗമം നടത്തിയത്. അബ്ബാസിയ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രതിഷേധമിരമ്പി. ഒഐസിസി കുവൈത്ത് നാഷണൽ പ്രസിഡന്റ് വർ​ഗീസ് പുതുകുളങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ​ഗാന്ധി നിശ്ചയദാർഡ്യമുള്ള നേതാവെന്ന ഖ്യാതി നേടിയതോടെ അദ്ദേഹത്തെ ഏത് നീചമായ മാർഗത്തിലൂടെയും താറടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘപരിവാർ പ്രവർത്തിച്ചതെന്നും എതിർ ശബ്ദങ്ങളെ ഉത്മൂലനം ചെയ്യാനുള്ള സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐസിസി ജനറൽ സെക്രട്ടറി സിബിഎസ് പിള്ള സ്വാ​ഗതം പറഞ്ഞു. കെഎംസിസി സ്റ്റേറ്റ് പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണോത്ത് അധ്യക്ഷനായിരുന്നു. ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിത ബോധം നൽകിയത് നെഹ്റു കുടുംബമാണ്. സാമ്രാജ്യത്വ ശക്തിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത ശ്രീമതി ഇന്ദിരാഗാന്ധിയുടെ പിൻമുറക്കാരിൽ ന്യൂനപക്ഷങ്ങൾ വിശ്വാസം അർപ്പിക്കുന്നത് അതുകൊണ്ടാണ്. മാപ്പപേക്ഷ നിർദേശിച്ച കോടതിയോട് ഞാൻ സവർക്കർ അല്ലെന്ന് നെഞ്ചുവിരിച്ച് പറഞ്ഞ രാഹുൽ ഗാന്ധിയുടെ നിലപാടുകളെ അധ്യക്ഷ പ്രസംഗത്തിൽ ശറഫുദ്ദീൻ കണ്ണോത്ത് എടുത്തുപറഞ്ഞു.രാജ്യത്തെ ജനാധിപത്യം അങ്ങേയറ്റം വെല്ലുവിളി നേരിട്ടിരിക്കുന്ന അവസരത്തിൽ അത് സംരക്ഷിക്കുന്നതിന് ആശയപരമായ വിയോജിപ്പുകൾക്കിടയിലും ഇടതുപക്ഷ ശക്തികൾ ഐക്യം കാണിക്കുന്നുണ്ട് മുഖ്യപ്രഭാഷണം നടത്തിയ കലാ ജനറൽ സെക്രട്ടറി ശ്രീ രാജേഷ് പറഞ്ഞു. പ്രവാസി കേരളം കോൺഗ്രസ് ജോസഫ് നേതാവ് അനിൽ, പ്രവാസി വെൽഫെയർ കുവൈറ്റ് നേതാവ് ലായിക് അഹമ്മദ്, കെഎംസിസി നേതാക്കളായ എൻ കെ ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, എംആർ നാസ്സർ, ജസ്റ്റിൻ, ടി ടി ഷംസു തുടങ്ങിയവരും സംസാരിച്ചു. കല കുവൈത്ത് നേതാക്കളായ ജെ സജി, നൗഷാദ്, ഒഐസിസി നേതാക്കളായ വർഗീസ് ജോസഫ് മരാമൺ, ജോയ് കരവാളൂർ, കെഎംസിസി നേതാക്കളായ സിറാജ് എരഞ്ഞിക്കൽ, എൻജിനീയർ മുഷ്താഖ് തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *