Posted By user Posted On

medicine കുവൈത്തിൽ ഈ ​ഗുളികകൾക്ക് വിലക്ക്; കൈവശം വയ്ക്കുന്നതും ഉപയോ​ഗിക്കുന്നതും കുറ്റകരം; നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി; കുവൈത്തിൽ നൈറ്റ് കാം എന്ന മരുന്നിന് വിലക്ക്. ചില യുവാക്കൾ ഈ മരുന്ന് ദുരുപയോ​ഗം ചെയ്യുന്നതായി medicine കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്ന് വാങ്ങുന്നതും ഉപയോ​ഗിക്കുന്നതും കുറ്റകരമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സൈക്കോട്രോപിക് പദാർത്ഥങ്ങളെ ചെറുക്കുന്നതിനായുള്ള 1987 ലെ നിയമം നമ്പർ 48 പ്രകാരമാണ് മരുന്നിന് വിലക്കേർപ്പെടുത്തിയത്. ഉറക്കമില്ലായ്മയുടെ ചികിത്സയ്ക്കായി ഉപയോ​ഗിക്കുന്ന ഹിപ്നോട്ടിക് പദാർത്ഥങ്ങളിൽ ഒന്നാണ് ഈ മരുന്ന്. ഇത് പലരും ഉറക്ക ​ഗുളികയായും മയക്കുമരുന്നായും ദുരുപയോ​ഗം ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് മന്ത്രാലയം കടുത്ത നടപടികൾ സ്വീകരിച്ചത്. ഈ മരുന്നിന്റെ ഉപയോ​ഗം, കൈവശം വയ്ക്കൽ, പ്രമോഷൻ, ഇറക്കുമതി, കടത്ത് എന്നിവ കുറ്റകരമാണെന്ന് ജനറൽ ഡറക്ടറേറ്റ് ഫോർ നാർകോട്ടിക്ക് കൺട്രോൾ മുന്നറിയിപ്പ് നൽകി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *