Posted By user Posted On

Flightവിമാനത്തിൽ വച്ച് യാത്രക്കാരൻ മരിച്ചു; ഇന്ത്യയിലേക്കുള്ള ഇൻഡിഗോ വിമാനം മ്യാന്മറിലേക്ക് വഴിതിരിച്ചു വിട്ടു

മുംബൈ: യാത്രക്കാരന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്കുള്ള flight വിമാനം വഴിതിരിച്ച് വിട്ടു.
ഇൻഡിഗോ 6E-57 വിമാനം മ്യാന്മറിലെ റങ്കൂണിലേക്കാണ് ‍‍ വഴിതിരിച്ചുവിട്ടത്. എന്നാൽ, യാത്രക്കാരനെ രക്ഷിക്കാനായില്ല. വിമാനം റങ്കൂണിലെത്തിയപ്പോളേക്കും യാത്രക്കാരൻ മരണപ്പെട്ടതായി ഇൻഡിഗോ മെഡിക്കൽ ടീം അറിയിച്ചു. ഇൻഡിഗോ വിമാനത്തിൽ വച്ച് യാത്രക്കാരൻ മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മാർച്ച് 17നാണ് ഇത്തരത്തിൽ മറ്റൊരു സംഭവം ഉണ്ടായത്. റാഞ്ചി-പുനെ ഇൻഡിഗോ വിമാനത്തിൽ വച്ചാണ് ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഉടൻ തന്നെ വിമാനം നാഗ്പൂർ വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടു. നാ​ഗ്പൂരിലെത്തിയ ഉടനെ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോളേക്കും മരണം സംഭവിച്ചിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *