Posted By user Posted On

eb 5 visaകുവൈത്തിൽ വിസ നിയമത്തിൽ സുപ്രധാനമാറ്റം; പുതിയ നിർദേശവുമായി അധികൃതർ

കുവൈത്തിൽ ആർട്ടിക്കിൾ 18 വിസയിൽ സ്ഥാപനങ്ങളുടെ പാർട്ണർ, മാനേജിംഗ് പാർട്ണർ എന്നീ പദവികൾ eb 5 visa വഹിക്കുന്നവർ അവരുടെ താമസ രേഖ ആർട്ടിക്കിൾ 19 ലേക്ക് മാറ്റണമെന്ന് നിർദേശം. ഈ തസ്തികകൾ ആർട്ടിക്കിൾ 19 വിസയിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം. താമസ രേഖ ആർട്ടിക്കിൾ 19 ലേക്ക് മാറ്റുന്നതിനായി ഒരു വർഷത്തെ സമയപരിധിയാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് നൽകുക. ഈ കാലയളവിൽ റസിഡൻസി സ്റ്റാറ്റസ് ക്രമീകരിക്കാൻ കഴിയാത്ത വിദേശികൾക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാം. ഇതിനായും നിശ്ചിത സമയം അനുവദിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവാസികളുടെ ഉടമസ്ഥത നിരോധിക്കുന്ന നിയമം നീതിന്യായ മന്ത്രാലയം കഴിഞ്ഞ ആഴ്ചകളിൽ സജീവമാക്കിയതിന് പിന്നാലെയാണ് വിസ നിയമങ്ങളിലും ഇപ്പോൾ രാജ്യത്ത് സുപ്രധാന മാറ്റങ്ങൾ വന്നിരിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *