Posted By user Posted On

online ഓൺലൈൻ തട്ടിപ്പിൽ വീഴല്ലേ: ജാ​ഗ്രത നിർദേശവുമായി കുവൈത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ​ വ്യാപകമാകുന്നതായും online തട്ടിപ്പിൽ പെടാതിരിക്കാൻ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം മുന്നറിയിപ്പ് നൽകി. ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നും മൊ​ബൈ​ൽ ഫോ​ണി​ൽ വി​ളി​ച്ചും വാ​ട്സ് ആ​പ് സ​ന്ദേ​ശ​ങ്ങ​ൾ വ​ഴി​യും ല​ഭി​ക്കു​ന്ന വ്യാ​ജ പേ​മെ​ൻറ് ലി​ങ്കു​ക​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും മുന്നറിയിപ്പിൽ പറയുന്നു. അ​ക്കൗ​ണ്ടു​ക​ൾ വേ​ണ്ട​ത്ര സു​ര​ക്ഷി​ത​മ​ല്ലെ​ങ്കി​ൽ ഫോ​ണി​ൽനി​ന്ന് ഹാ​ക്ക​ർമാ​ർക്ക് വി​വ​ര​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ചോ​ർ​ത്താൻ സാധിക്കുമെന്നും വിദ​ഗ്ധർ വ്യക്തമാക്കുന്നു. സം​ശ​യാ​സ്പ​ദ അ​ഭ്യ​ർ​ഥ​ന​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ ബാ​ങ്കി​ൽ റി​പ്പോ​ർട്ട് ചെ​യ്യ​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​ക്കു​റി​ച്ച് വേ​ണ്ട​ത്ര ധാ​ര​ണ​യി​ല്ലാ​ത്ത​വ​രാ​ണ് ​​പ്ര​ധാ​ന​മാ​യും ത​ട്ടി​പ്പി​ൽ ഇ​ര​ക​ളാ​കു​ന്ന​ത്. വ്യ​ക്തി​ഗ​ത​വി​വ​ര​ങ്ങ​ൾ, ബാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ൾ, ഒ.​ടി.​പി, സി.​വി.​വി കോ​ഡു​ക​ൾ, കാ​ർ​ഡു​ക​ളു​ടെ എ​ക്സ​പ​യ​റി തീ​യ​തി​ക​ൾ എ​ന്നി​വ വെ​ളി​പ്പെ​ടു​ത്തരുതെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *