Posted By user Posted On

truffle കുവൈത്തിൽ ട്ര​ഫി​ൾ വി​ല കു​റ​ഞ്ഞു; കാരണം ഇതാണ്

കു​വൈ​ത്ത്​ സി​റ്റി: കുവൈത്തിൽ ട്ര​ഫി​ൾ വി​ല കു​റ​ഞ്ഞു. ല​ഭ്യ​ത വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വി​പ​ണി​യി​ൽ വില ഇടിഞ്ഞത്. truffle വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ട്രഫിൽ ഇ​റ​ക്കു​മ​തി​ അടുത്തിടെ വർദ്ധിച്ചിരുന്നു. ഒ​രു കി​ലോ സി​റി​യ​ൻ ട്ര​ഫി​ളിന് നേരത്ത് 30 മു​ത​ൽ 50 ദീ​നാ​ർ വ​രെ ആ​യി​രു​ന്നു വില. നിലവിൽ ഈ വില 10 മു​ത​ൽ 12 വ​രെ ദീ​നാ​റാ​യിട്ടാണ് കു​റ​ഞ്ഞിരിക്കുന്നത്. ​തു​ട​ക്ക​ത്തി​ൽ സൗ​ദി ട്ര​ഫി​ൾ കി​ലോ​ക്ക് 50, 60 ദീ​നാ​ർ വ​രെ ആ​യി​രു​ന്നു. ഇ​തും കുത്തനെ കുറഞ്ഞിട്ടുണ്ട്. സി​റി​യ​ൻ ട്ര​ഫി​ൾ വി​പ​ണി​യി​ൽ കൂ​ടു​ത​ൽ ല​ഭ്യ​മാ​ണ്. സൗ​ദി, ഇ​റാ​ഖി ട്ര​ഫി​ളു​ക​ളും വി​പ​ണി​യി​ലു​ണ്ട്. ഇ​ട​ത്ത​രം വ​ലു​പ്പ​മു​ള്ള ഇ​റാ​ഖി ട്ര​ഫി​ളു​ക​ളു​ടെ വി​ല 9-10 ദീ​നാ​ർ മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ല​യി​ൽ ഇ​നി​യും കു​റ​വു​ണ്ടാ​കും. വില ഇടിഞ്ഞതോടെ നിരവധി പേരാണ് ട്രഫിൾ വാങ്ങാനെത്തുന്നതെന്നാണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യുന്നത്. മ​ഴ​ക്കും ഇ​ടി​മി​ന്ന​ലി​നും പി​റ​കെ മ​രു​ഭൂ​മി​യി​ലും മ​ണ​ലി​ന്റെ സാ​ന്നി​ധ്യം ഉ​ള്ളി​ട​ത്തും രൂ​പം​കൊ​ള്ളു​ന്ന മ​ല​യാ​ളി​ക​ളു​ടെ കൂ​ണി​നോ​ട് സാ​ദൃ​ശ്യ​മു​ള്ള ഭ​ക്ഷ്യ​വി​ഭ​വ​മാ​ണ് ട്ര​ഫി​ൾ. വെ​ള്ള, ത​വി​ട്ട്, ക​റു​പ്പ് നി​റ​ങ്ങ​ളി​ൽ കാ​ണു​ന്നു. ഒ​രേ സ്ഥ​ല​ത്ത് 10 മു​ത​ൽ 20 എ​ണ്ണം വ​രെ കൂ​ട്ട​മാ​യി ഉ​ണ്ടാ​വാ​റു​ണ്ട്. ഫോ​സ്ഫ​റ​സ്, സോ​ഡി​യം, കാ​ൽ​സ്യം, പൊ​ട്ടാ​സ്യം, പ്രോ​ട്ടീ​നു​ക​ൾ, കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, കൊ​ഴു​പ്പ്, ധാ​തു​ക്ക​ൾ എ​ന്നി​വ​ ഇതിൽ അടിങ്ങിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *