Posted By user Posted On

work time കുവൈത്തിൽ റമദാൻ മാസത്തിൽ ജീവനക്കാരുടെ ജോലി സമയം രണ്ട് ഷിഫ്റ്റുകളാക്കാൻ ആലോചന

കുവൈത്ത് സിറ്റി : കുവൈത്തിൽ റമദാൻ മാസം പ്രമാണിച്ച് ജീവനക്കാരുടെ ജോലി സമയം രണ്ട് ഷിഫ്റ്റുകളാക്കാൽ ആലോചന. work time സർക്കാർ ഓഫീസുകൾ രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുവാനാണ് ആലോചന. രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണി വരെ ആദ്യ ഷിഫ്റ്റും രാവിലെ 11 മണി മുതൽ ഉച്ചക്ക് 3 മണി വരെ രണ്ടാമത്തെ ഷിഫ്റ്റും ക്രമീകരിക്കുകയാണ് ലക്ഷ്യം. ഇത്തരത്തിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുന്നത് റമാദാൻ മാസത്തിലെ ​ഗതാ​ഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ സംവിധാനം വിജയകരമായാൽ റമദാനിന് ശേഷവും സർക്കാർ ഓഫീസുകളുടെ പ്രവർത്തനം രണ്ട് ഷിഫ്റ്റുകളിലായി തന്നെ തുടരാനും ബന്ധപ്പെട്ടവർ ആലോചിക്കുന്നുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *