Posted By user Posted On

flightഉത്തരം കണ്ടെത്താനാകാത്ത 9 വർഷങ്ങൾ; 239 യാത്രക്കാരുമായി പറന്നുയർന്ന ആ വിമാനം എവിടെ?

9 വർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനത്തിനു വേണ്ടി പുതിയ അന്വേഷണം flight വേണമെന്ന് ആവശ്യം. യുഎസ് കമ്പനിയായ ഓഷൻ ഇൻഫിനിറ്റിയെ വീണ്ടും അന്വേഷണം ഏൽപിക്കണമെന്നാണ് ആവശ്യമുയരുന്നത്. അന്ന് വിമാനത്തിൽ 239 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഈ യാത്രക്കാരുടെ ബന്ധുക്കളാണ് സംഭവത്തിൽ വീണ്ടും അന്വേഷണം വേണമെന്ന് മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2014 മാർച്ച് 8ന് ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെയാണ് വിമാനം ഭുരൂഹസാഹചര്യത്തിൽ കാണാതാകുന്നത്. എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടങ്ങൾ പോലും ഈ 9 വർഷത്തിനിടയിൽ കണ്ടെത്താനായില്ല. മലേഷ്യ, ചൈന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന് ഇന്ത്യൻ സമുദ്രത്തിൽ നടത്തിയ 2 വർഷത്തെ തിരച്ചിൽ വിഫലമായിരുന്നു. തുടർന്നാണ് ഓഷൻ ഇൻഫിനിറ്റിയെ ചുമതലയേൽപിച്ചതെങ്കിലും 3 മാസത്തെ തിരച്ചലിനുശേഷം ഒന്നും കണ്ടെത്താനാകാതെ അവരും അന്വേഷണത്തിൽ നിന്ന് പിന്മാറുകയായിരുന്നു. നിർദിഷ്ട ആകാശപാത മാറി 7 മണിക്കൂറോളം വിമാനം പറന്നെന്ന കണ്ടെത്തൽ നേരത്തെ ഉണ്ടായിരുന്നു. ആശയവിനിമയ ഉപാധികളെല്ലാം വേർപെടുത്തിയശേഷമാണ് വിമാനം ഇത്തരത്തിൽ പറന്നതെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. തട്ടിക്കൊണ്ടുപോകൽ സാധ്യതയും പരിഗണിക്കുന്നുണ്ട്. വീണ്ടും ആവശ്യമുയർന്ന സ്ഥിതിക്ക് സർക്കാർ പുതിയ അന്വേഷണം അനുവദിച്ചേക്കുമെന്നാണു സൂചന.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *