Posted By user Posted On

career ഇന്ത്യയിൽ നിന്ന് ഈ ജോലിക്കായി കുവൈത്തിൽ എത്തിക്കുന്ന തൊഴിലാളികൾ ഒളിച്ചോടുന്നതായി പരാതി

കുവൈത്ത് സിറ്റി : കുവൈത്തിൽ ഡെലിവറി മേഖലയിലെ ജോലിക്കായി ഇന്ത്യയിൽ നിന്ന് എത്തിക്കുന്ന career തൊഴിലാളികൾ ഒളിച്ചോടുന്നതായി പരാതി. 40 ശതമാനത്തിൽ അധികം പേരും ജോലിയിൽ നിന്ന് ഒളിച്ചോടി പോകുന്നെന്നാണ് വിവരം. രാജ്യത്ത് എത്തി വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ഡ്രൈവിങ് ലൈസൻസ് എടുക്കുകയും ചെയ്ത ശേഷമാണ് ഈ ഒളിച്ചോട്ടം. തൊഴിൽ ഉടമകളാണ് ഈ വിവരം അറിയിച്ചത്. ഇത്തരത്തിൽ ഒളിച്ചോടുന്ന തൊഴിലാളികളിൽ ഭൂരിഭാഗം പേരും നിർമ്മാണ മേഖലയിലാണ് ജോലി ചെയ്യുന്നത്. 15 മുതൽ 25 ദിനാർ വരെ പ്രതി ദിന വേതനമാണ് ഇവർ വാങ്ങുന്നത്. തൊഴിലാളികൾക്കെതിരെ രേഖപ്പെടുത്തുന്ന ഒളിച്ചോട്ട പരാതികളിൽ അധികൃതർ വലിയ രീതിയിൽ അന്വേഷണം നടത്തുന്നില്ലെന്നും തൊഴിൽ ഉടമകൾ പറയുന്നു. ഇത് സാഹചര്യത്തിൽ ഡെലിവറി മേഖലയിൽ അനുദിനം പ്രതിസന്ധി ഉണ്ടാകുന്നതായും ഒളിച്ചോടുന്ന തൊഴിലാളികളെ പിടി കൂടുന്നതിനു രാജ്യ വ്യാപകമായി പ്രചരണം ശക്തമാക്കണമെന്നും തൊഴിൽ ഉടമകൾ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *