കുവൈത്ത് സിറ്റി: ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് പ്രദർശനം ചൊവ്വാഴ്ച ഗൾഫ് സ്ട്രീറ്റിൽ നടക്കും national day. കുവൈത്ത് ടവറിൻറെ പരിസരത്ത് രാത്രി എട്ടിനാണ് കരിമരുന്ന് പ്രദർശനം ആരംഭിക്കുക. ചൊവ്വാഴ്ച വൈകുന്നേരം 5.30 മുതൽ ഇവന്റ് അവസാനിക്കുന്നത് വരെ കരിമരുന്ന് പ്രയോഗം നടത്താൻ ഗൾഫ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടും. പാർക്കിങ് സ്ഥലങ്ങളിൽ നിന്ന് സൗജന്യ ഷട്ടിൽ ബസ് സർവിസ് ഉണ്ടാകും. ഹവല്ലി പാർക്ക്, ഷാർഖ് മാർക്കറ്റ്, ഷാർഖ് പൊലീസ് സ്റ്റേഷന് എതിർവശം, ഗൾഫ് സ്ട്രീറ്റിലെ യാച്ച് ക്ലബ് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് സൗജന്യ ഷട്ടിൽ ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കരിമരുന്ന് പ്രയോഗം നടത്തിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue