നജ്റാൻ; സൗദിയിലെ നജ്റാനിൽ 12 വയസ്സുകാരൻ ഓടിച്ച കാറിടിച്ച് അച്ഛൻ മരിച്ചു. ഡ്രൈവിങ് പഠപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായതെന്നു നജ്റാൻ റീജിയണിലെ സൗദി റെഡ് ക്രസന്റ് വക്താവ് പറയുന്നു. മകനെ ഡ്രൈവിങ് പരിശീലിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു പിതാവ്. തുടർന്ന് മകൻ തനിയെ കാറോടിക്കുകയും വാഹനം നിയന്ത്രണം വിട്ട് അച്ഛനെ ഇടിക്കുകയുമായിരുന്നു. കാർ ഇടിച്ച് അപകടമുണ്ടായെന്നും അടിയന്തര ആംബുലൻസ് സേവനം ആവശ്യമുണ്ടെന്നുമാണ് ഒരു സൗദി പൗരൻ വിളിച്ചറിച്ചതിനെ തുടർന്ന് സൗദി റെഡ് ക്രസന്റ് സ്ഥലത്തെത്തുകയും അടിയന്തര വൈദ്യസഹായം നൽകുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തെ കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. 65 വയസ് പ്രായമുള്ള ഒരാൾ അപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ റോഡിൽ കിടക്കുകയായിരുന്നെന്നും അപകടത്തിലെ പരിക്കുകൾക്ക് പുറമെ അദ്ദേഹത്തിന് ഹൃദയാഘാതവുമുണ്ടായതായും അധികൃതർ അറിയിച്ചു. 65കാരനും കുടുംബവും ഉല്ലാസ യാത്രയ്കക്കായി കിങ് ഫഹദ് പാർക്കിൽ എത്തിയതായിരുന്നു. 12 വയസുകാരനായ മകനെ അവിടെവെച്ച് പിതാവ് ഡ്രൈവിങ് പഠിപ്പിക്കാൻ ശ്രമിക്കുകയും അപകടം ഉണ്ടാവുകയുമായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue