Posted By user Posted On

national day കുവൈത്തിൽ ദേശീയ അവധി ദിനങ്ങളിൽ ലിബറേഷൻ ടവറിൽ സന്ദർശനം നടത്തിയത് 8000ൽ അധികം പേർ

കുവൈത്ത് സിറ്റി : കുവൈത്തിൽ ദേശീയ അവധി ദിനങ്ങളിൽ ലിബറേഷൻ ടവറിൽ സന്ദർശനം നടത്തിയത് national day 8000ൽ അധികം പേർ. കമ്മ്യൂണിക്കേഷൻ മന്ത്രാലയമാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്. ദേശീയ, വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായാണ് പൊതുജനങ്ങൾക്ക് ടവർ സന്ദർശിക്കാനും കാഴ്ചകൾ ആസ്വദിക്കാനുമുള്ള അവസരം ലഭിച്ചത്. പൗരന്മാർ, താമസക്കാർ, നയതന്ത്ര സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ , ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ എന്നിങ്ങനെ നിരവധി പേരാണ് ഈ അവസരം ഉപയോ​ഗപ്പെടുത്തിയത്. ദേശീയ അവധി ദിനങ്ങളിൽ രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റുകളിലാണ് സന്ദർശകരെ പ്രവേശിപ്പിച്ചത്. ടവറിന്റെ ഏറ്റവും മുകൾ നിലയിൽ നിന്ന് കുവൈത്ത് സിറ്റിയുടെ ദൃശ്യങ്ങൾ പകർത്തുവാനും സന്ദർശകർക്ക് അവസരം ഉണ്ടായിരുന്നു. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കുവൈത്തിന്റെ ചരിത്രവും സാംസ്കാരികവുമായി ബന്ധപ്പെട്ട പ്രദർശനവും സംഘടിപ്പിച്ചിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *