Posted By user Posted On

cheapo airദേശീയ ദിന അവധി; കുവൈത്തിൽ വിമാനടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്

കുവൈത്ത് സിറ്റി; കുവൈത്തിൽ വിമാനടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്. ദേശീയ ദിന അവധിയോട് cheapo air അനുബന്ധിച്ച് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൗരന്മാരുടെയും താമസക്കാരുടെയും വലിയ തിരക്കാണ് ഉണ്ടായതെന്ന് കുവൈറ്റിലെ ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. ഇത് നിരവധി ലക്ഷ്യസ്ഥാനങ്ങളിലെ ടിക്കറ്റ് നിരക്കിൽ 200 ശതമാനത്തിലധികം വർദ്ധനവിന് കാരണമായതായാണ് സൂചന. ജിസിസി രാജ്യങ്ങൾ, തുർക്കി, ലണ്ടൻ, കെയ്‌റോ, ബെയ്‌റൂട്ട് എന്നിവിടങ്ങളാണ് അവധിക്കാലത്ത് പോകാൻ ഏറ്റവും കൂടുതൽ ആളുകൾ ആഗ്രഹിക്കുന്നതെന്ന് ടൂറിസം മേഖലയിലെ നിരവധി വിദഗ്ധർ വ്യക്തമാക്കി. പ്രാദേശികമായും അന്തർദേശീയമായും എല്ലാ എയർലൈനുകളുടെയും ഫ്ലൈറ്റ് ടിക്കറ്റുകളുടെ വിലകളിൽ വർദ്ധനവ് ഉണ്ടായതായാണ് വിവരം. പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂട്ടിച്ചേർക്കുകയും ഫ്ലൈറ്റുകൾ വർദ്ധിപ്പിക്കുകയും ചെയ്തതിന് ശേഷം കുവൈറ്റ് എയർവേകളിൽ പറക്കുന്നവരുടെ എണ്ണം വർധിച്ചതായി കുവൈറ്റ് എയർവേയ്‌സിലെ ഓപ്പറേഷണൽ ലൈൻസ് നെറ്റ്‌വർക്ക് പ്ലാനിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഷൊറോഖ് അൽ-അവധി പറഞ്ഞു. ദേശീയ അവധിക്കാലത്ത് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം 90 ശതമാനത്തിലെത്തിയതിനാൽ നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഗണ്യമായി വർധിച്ചതായും വിദ​ഗ്ധർ വ്യക്തമാക്കി. ദേശീയ അവധി ദിവസങ്ങളിൽ ലണ്ടൻ, കെയ്‌റോ, റിയാദ്, ജിദ്ദ, ദുബായ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ ആവശ്യം പ്രതീക്ഷിച്ചതിലും കവിഞ്ഞതായി ടൂറിസം സ്പെഷ്യലിസ്റ്റ് കമൽ കബ്ഷ പറഞ്ഞു, സമീപകാല ഭൂകമ്പത്തിന് ശേഷം ഇസ്താംബൂളിലേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞതായും വിദ​ഗ്ധർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *