62-ാമത് ദേശീയ ദിനത്തിന്റെയും 32-ാമത് വിമോചന വാർഷികത്തിന്റെയും സ്മരണാർത്ഥം laser show കുവൈത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിപാടി നടത്തുമെന്നാണ് ദേശീയ ആഘോഷങ്ങൾക്കായുള്ള സ്ഥിരം സമിതി ഞായറാഴ്ച പ്രഖ്യാപിച്ചത്. വെടിക്കെട്ട് പ്രദർശനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമിടുമെന്നും ഗൾഫ് റോഡ്, ഗ്രീൻ ഐലൻഡ്, കുവൈറ്റ് ടവർ എന്നിവിടങ്ങളിൽ നിന്ന് അത് ദൃശ്യമാകുമെന്നും കമ്മിറ്റി വ്യക്തമാക്കി. ഷോയ്‌ക്കൊപ്പം ലേസർ ലൈറ്റിംഗ് ഡിസ്‌പ്ലേകളും അതിശയിപ്പിക്കുന്ന ദൃശ്യ പ്രകടനങ്ങളും ഉണ്ടായിരിക്കും. ഫെബ്രുവരി 25, 26 തീയതികളിലാണ് ആഘോഷങ്ങൾ നടക്കുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1