Posted By user Posted On

drones for saleകുവൈത്തിന്റെ ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് ഡ്രോൺ ഷോ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിന്റെ ആകാശത്ത് വർണ വിസ്മയം തീർത്ത് ഗ്രീ​ൻ ഐ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ച്ച drones for sale ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വ്യ​ത്യ​സ്ത​മാ​യി. ആ​കാ​ശ​ത്ത് വ​ർ​ണ​ക്കു​ത്തു​ക​ൾ​കൊ​ണ്ട് തീ​ർ​ത്ത അ​മീ​റും കി​രീ​ടാ​വ​കാ​ശി​യും സ​മു​ദ്ര​ത്തി​ന​ടി​യി​​ലെ മീ​നും മു​ത്തു​ച്ചി​പ്പി​ക​ളും മ​രു​ഭൂ​മി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​ങ്ങു​ന്ന ഒ​ട്ട​ക​ങ്ങ​ൾ എന്നിവ കാഴ്ചക്കാരുടെ കണ്ണിന് അത്ഭുതക്കാഴ്ചയായി. അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ൾ കൈ​യ​ടി​ച്ചാ​ണ് ആ​ളു​ക​ൾ സ്വീ​ക​രി​ച്ച​ത്. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്ത് ട​വ​റി​ന് സ​മീ​പ​വും ഡ്രോ​ണു​ക​ളു​ടെ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. 2000ത്തി​ല​ധി​കം ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇത്തരത്തിൽ വിവിധ രൂപങ്ങൾ ആകാശത്ത് തീർത്തത്. രൂ​പ​ങ്ങ​ൾ​ക്കൊ​പ്പം വി​വി​ധ എ​ഴു​ത്തു​ക​ളും ചി​ഹ്ന​ങ്ങ​ളും ദേ​ശീ​യ പ​താ​ക​യു​മൊ​ക്കെ ആ​കാ​ശ​ത്ത് തെ​ളി​ഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *