കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികളുടെ ചികിത്സയ്ക്ക് നിര്‍മ്മിച്ച ദമാന്‍ ആശുപത്രികള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതായി കമ്പനി സി.ഇ.ഒ താമര്‍ അറബ് അറിയിച്ചു. ജഹ്‌റ ഗവര്‍ണറേറ്റിലെ ദമാന്‍ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് താമര്‍ അറബ് ഇക്കാര്യം പറഞ്ഞത്.
കുവൈറ്റിലെ എല്ലാ കേന്ദ്രങ്ങളിലും പൂര്‍ണശേഷിയില്‍ രോഗികളെ സ്വീകരിക്കാന്‍ കമ്പനി പ്രവര്‍ത്തനസജ്ജമായതായി അദ്ദേഹം വിശദീകരിച്ചു. പ്രതിവര്‍ഷം 2.43 ലക്ഷം രോഗികള്‍ക്കായുള്ള പ്രവര്‍ത്തനശേഷിയിലാണ് ജഹ്‌റയിലെ 13 ദമാന്‍ ക്ലിനിക്കുകളുടെയും, ആശുപത്രിയുടെയും പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.പ്രതിവര്‍ഷം 4.8 കോടിയിലധികം രോഗികള്‍ക്ക് ചികിത്സാസൗകര്യം നല്‍കുന്ന തരത്തില്‍ പ്രവര്‍ത്തനശേഷി ഉയര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഫാമിലി മെഡിസിന്‍, ശിശുരോഗ വിഭാഗം, ദന്തരോഗ വിഭാഗം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. സാല്‍മിയ, റിയാഗ്, ബ്‌നീദ് അല്‍ ഗാര്‍, അഹമ്മദി എന്നീ സ്ഥലങ്ങളിലും ഈ വര്‍ഷം നാല് പുതിയ ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും.
സ്വകാര്യ മേഖലയിലെ 18 ലക്ഷം പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും സര്‍ക്കാര്‍ ആശുപത്രിയില്‍ നല്‍കുന്ന ചികിത്സാ സൗകര്യം നിര്‍ത്തലാക്കി പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദമാന്‍ ആശുപത്രികള്‍ നിര്‍മ്മിക്കുന്നത്. പൗരന്മാര്‍ക്ക് 50 ശതമാനം ഓഹരി നല്‍കി പൊതുപങ്കാളിത്തത്തോടെയാണ് നിര്‍മ്മാണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1