കുവൈത്ത് സിറ്റി : കുവൈത്തിൽ വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ആകെ ജോലി ചെയ്യുന്ന ഇന്ത്യൻ call center agentപ്രവാസികളുടെ കണക്കുകൾ പുറത്ത്. 476,335 ഇന്ത്യൻ തൊഴിലാളികളാണ് രാജ്യത്ത് ജോലി ചെയ്യുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേന്ദ്ര സ്ഥിതിവിവര കണക്ക് വിഭാഗമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. മൂന്നു ലക്ഷത്തോളം വരുന്ന ഇന്ത്യൻ ഗാർഹിക തൊഴിലാളികൾക്ക് പുറമെയാണ് ഇത്രയും പേർ സർക്കാർ സ്വകാര്യ മേഖലകളിലായി ജോലി ചെയ്യുന്നത്.പത്തൊമ്പത് ലക്ഷത്തി എഴുപത്തി ഏഴായിരത്തി പത്തൊമ്പത് തൊഴിലാളികളാണ് കുവൈത്തിൽ ആകെ ജോലി ചെയ്യുന്നത്. ഇതിൽ 24.1 ശതമാനം പേരും ഇന്ത്യകാരാണെന്നാണ് കണക്കുകൾ പറയുന്നത്. ന്ത്യക്കാർക്ക് തൊട്ടു പിന്നിലുള്ളത് ഈജിപ്തുകാരാണ്. നാല് ലക്ഷത്തി അറുപത്തി ഏഴായിരത്തി എഴുപത്തി നാല് ഈജിപ്തുകാരാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. ആകെ തൊഴിലാളികളിൽ 23.6 ശതമാനം വരും ഇത്. തൊഴിൽ വിപണിയിൽ എണ്ണത്തിൽ സ്വദേശികൾ മൂന്നാം സ്ഥാനത്താണുള്ളത് . 438,803 (22.2 ശതമാനം ) സ്വദേശികളാണ് സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്. എന്നാൽ സ്വദേശികളിൽ പുരുഷന്മാരേക്കാൾ (184,953) അധികം സ്ത്രീകളാണ് (253,850 ) ജോലി ചെയ്യുന്നത്. ബംഗ്ലാദേശ് 158,911, പാകിസ്ഥാൻ 68,755, ഫിലിപ്പീൻസ് 65,260,. സിറിയ 63,680 നേപ്പാൾ 56,489, ജോർദാൻ 26,856, ലെബനൻ 20,271 മറ്റ് രാജ്യക്കാർ 134,588 എന്നിങ്ങനെയാണ് 2022 സെപ്‌റ്റംബർ 30 വരെയുള്ള സ്ഥിതി വിവര കണക്കുകളിൽ പറയുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1