കുവൈറ്റിലെ മഹ്ബൂല പ്രദേശത്ത് അനധികൃതമായി മദ്യനിർമ്മാണം നടത്തിയ കേന്ദ്രം പിടികൂടി. അൽ അഹമ്മദി ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്റ്ററേറ്റ് പ്രതിനിധീകരിക്കുന്ന പൊതു സുരക്ഷാ വിഭാഗമാണ് തുടർച്ചയായി നടത്തിയ പരിശോധനയിലൂടെ പിടികൂടിയത്. ലഹരിവസ്തുക്കളും, ഇറക്കുമതി ചെയ്ത ൪ കുപ്പി മദ്യവും, ൯ ബാരലുകളുമാണ് പിടിച്ചെടുത്തത്. ഇവിടെ ജോലി ചെയ്തിരുന്ന യുവതിയെ പിടികൂടി തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Related Posts
Kuwait Citizenship Scam; ആറ് ഭാര്യമാരും 28 മക്കളും; കുവൈത്തിനെ നടുക്കിയ പൗരത്വ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു
Expat Law Kuwait; വിലയെച്ചൊല്ലിയുണ്ടായ തർക്കം; പച്ചക്കറി മാർക്കറ്റിൽ സ്വദേശിയെ മർദ്ദിച്ച പ്രവാസികളെ നാടുകടത്താൻ കുവൈത്ത്