അർദ്ധരാത്രിക്ക് ശേഷം റെസ്റ്റോറന്റുകളുടെയും, കഫേകളുടെയും പ്രവർത്തന നിയന്ത്രണം ഒഴിവാക്കാൻ ആവശ്യം

കുവൈറ്റിൽ അർദ്ധരാത്രിക്ക് ശേഷം റെസ്റ്റോറന്റുകൾ, കഫേകൾ, ഷിഷ സ്ഥാപനങ്ങൾ fine dining എന്നിവ തുറന്ന് പ്രവർത്തിക്കരുതെന്ന അധികൃതരുടെ നിർദേശം പിൻവലിക്കണമെന്ന് ആവശ്യവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ രംഗത്ത്. ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഈ മേഖല വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് ഫെഡറേഷൻ ഓഫ് റെസ്റ്റോറന്റ്, കഫേകൾ, കാറ്ററിംഗ് സപ്ലൈസ് ചെയർമാൻ ഫഹദ് അൽ അർബാഷ് പറയുന്നത്. ക്രാഫ്റ്റ്, വ്യാവസായിക മേഖലയിലെ 700 ഓളം റെസ്റ്റോറന്റുകളുടെയും കഫേകളുടെയും പ്രവർത്തനത്തെ ഈ തീരുമാനം ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം റ​സ്റ്റാ​റ​ന്റു​ക​ള്‍ അ​ട​ച്ചു​ക​ഴി​ഞ്ഞാ​ൽ പ​കു​തി​യി​ലേ​റെ വ​രു​മാ​നം ന​ഷ്ട​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ത്രി​യി​ല്‍ നേ​ര​ത്തേ ക​ട​ക​ള്‍ അ​ട​ക്കു​ന്ന​ത് കാ​ര​ണം ഹോ​ട്ട​ല്‍ മേ​ഖ​ല​യി​ല്‍ പ്ര​തി​വ​ര്‍ഷം ഏ​ക​ദേ​ശം 420 ല​ക്ഷം ദീ​നാ​റോ​ളം ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​താ​യി ഫ​ഹ​ദ് അ​ൽ അ​ർ​ബാ​ഷ് വ്യ​ക്ത​മാ​ക്കി. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം, വി​ൽ​പ​ന എ​ന്നി​വ ചെ​റു​ക്കു​ന്ന​തി​ന്റെ​യും പൊ​തു​ച​ട്ടം കൊ​ണ്ടു​വ​രു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് റ​സ്റ്റാ​റ​ന്റു​ക​ൾ, ക​ഫേ​ക​ൾ, ശീ​ഷ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് രാ​ത്രി 12ന് ​ശേ​ഷം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ക​ട​ൽ​ത്തീ​ര​ത്തും റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലും പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​ത്.രാ​വേ​റെ വൈ​കി​യും പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ര്‍ന്ന​തി​നെ തു​ട​ര്‍ന്നാ​ണ്‌ ന​ട​പ​ടി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Related Posts

Leave a Reply

Your email address will not be published. Required fields are marked *