Posted By user Posted On

kuwait police കുവൈത്തിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 65,897 കേസുകൾ; സ്ഥിതിവിവര കണക്ക് പുറത്ത്

കു​വൈ​ത്ത് സി​റ്റി: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് kuwait police കുവൈത്തിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 65,897 കേസുകൾ. ഇതിൽ 53,485 നി​യ​മ​ലം​ഘ​ന​വും 12,412 ട്രാ​ഫി​ക് ലം​ഘ​ന​വു​മാ​ണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വി​വി​ധ മേ​ഖ​ല​ക​ൾ തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ളും പു​റ​ത്തി​റ​ക്കിയിട്ടുണ്ട്. 3,705 കു​റ്റ​കൃ​ത്യ​ങ്ങ​ളും 3,374 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​വുമാണ് അ​സി​മ ഗ​വ​ർ​ണ​റേ​റ്റ് അ​ന്വേ​ഷ​ണ വി​ഭാ​ഗം രേഖപ്പെടുത്തിയത്. 7,079 കേ​സ് ഇവിടെ ര​ജി​സ്റ്റ​ർ ചെയ്തിട്ടുണ്ട്. ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ 7,040 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 4,338 കു​റ്റ​കൃ​ത്യ​ങ്ങ​ളും 2,702 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​വും ഉൾപ്പെടുന്നു. മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ രേഖപ്പെടുത്തിയ 2,897 കേ​സു​ക​ളിൽ 1,592 കു​റ്റ​കൃ​ത്യ​ങ്ങ​ളും 1,305 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളുമാണുള്ളത്. അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റ് അ​ന്വേ​ഷ​ണ സം​ഘം 3,549 കു​റ്റ​കൃ​ത്യ​ങ്ങ​ളും 1,950 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​വും രേ​ഖ​പ്പെ​ടു​ത്തി. മൊ​ത്തം 5,499 കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് അ​ന്വേ​ഷ​ണ വി​ഭാ​ഗം രേഖപ്പെടുത്തിയ 5,426 കേസുകളിൽ 3,730 കു​റ്റ​കൃ​ത്യ​ങ്ങ​ളും 1,696 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​വും ഉൾപ്പെടുന്നു. ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റ് അ​ന്വേ​ഷ​ണ വി​ഭാ​ഗം 3,171 കു​റ്റ​കൃ​ത്യ​ങ്ങ​ളും 1,385 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​വും രേ​ഖ​പ്പെ​ടു​ത്തി. ആ​കെ 4,556 കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സ്‌​പെ​ഷ്യ​ൽ ഒ​ഫ​ൻ​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് മൊ​ത്തം 33,400 കു​റ്റ​കൃ​ത്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *