Posted By user Posted On

google world ഭൂചലനത്തിൽ വിറങ്ങലിച്ച് തുർക്കിയും സിറിയയും; അടിയന്തര സഹായം വാ​ഗ്ദാനം ചെയ്ത് കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് പ്രതിസന്ധിയിലായ തുർക്കിയ്ക്കും സിറിയയ്ക്കും google world അടിയന്തര സഹായം വാ​ഗ്ദാനം ചെയ്ത് കുവൈത്ത്. തു​ർ​ക്കി​യ​യി​ലേ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​വും മെ​ഡി​ക്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ അ​യ​ക്കാ​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് നി​ർ​ദേ​ശി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ഫ​യ​ർ ഡി​പ്പാ​ർ​ട്മെ​ന്റ്, കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ്, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം, കു​വൈ​ത്ത് ആ​ർ​മി എ​ന്നി​വ​യി​ൽ​നി​ന്നു​ള്ള സം​ഘ​ങ്ങ​ളാണ് സഹായവുമായി ദുരന്തമേഖലയിലേക്ക് കുതിക്കുക. അ​പ​ക​ട​സ്ഥ​ല​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കു​വൈ​ത്ത് പൗ​ര​ൻ​മാ​രെ രാജ്യത്തേക്ക് മടക്കി എത്തിക്കാനും ഇടപെടൽ നടത്തും. ഇതിനായി പ്രത്യേക വിമാനം അയയ്ക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. തു​ർ​ക്കി​യ​യി​ൽ ക​ഴി​യു​ന്ന കു​വൈ​ത്തി​ക​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും നി​ർ​ദേ​ശ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​നും തു​ർ​ക്കി​യ​യി​ലെ കു​വൈ​ത്ത് എം​ബ​സി അ​ഭ്യ​ർ​ഥി​ച്ചു. തു​ർ​ക്കി​യി​ലും സി​റി​യ​യി​ലും ഭൂ​ക​മ്പ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​മെ​ന്ന് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് അ​റി​യി​ച്ചു. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സ്ഥി​തി​ഗ​തി​ക​ൾ നിരീക്ഷിക്കുന്നുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *