Posted By user Posted On

civil id verification പ്രവാസികൾ പ്രതിസന്ധിയിൽ; കുവൈത്തിൽ സിവിൽ ഐഡി കാർഡ് ലഭിക്കാൻ 8 മാസത്തോളം കാത്തിരിക്കണം

കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ ഐ.ഡി കാർഡ് ലഭിക്കാൻ നേരിടുന്ന കാലതാമസം civil id verification പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നതായി വിവരം. നിലവിൽ പ്രവാസികൾക്ക് സിവിൽ ഐ.ഡി കാർഡ് ലഭിക്കാൻ 8 മാസം വരെ കാത്തിരിക്കേണ്ടി വരുന്നതായാണ് വിവരം. ഐ.ഡി കാർഡുകൾ അനുവദിക്കുന്നതിനുള്ള മുൻഗണന സ്വദേശികൾക്കും, ഗാർഹിക തൊഴിലാളികൾക്കും 5 വയസ്സിനു താഴെ പ്രായമായ കുട്ടികൾക്കും മാത്രമായി പരിമിതപ്പെടുത്തിയതോടെയാണ് പ്രവാസികൾ പ്രതിസന്ധിയിലായത്. സിവിൽ ഐ. ഡി കാർഡിന് പകരം മൈ ഐഡന്റിറ്റി ഡിജിറ്റൽ കാർഡ് അനുവദിക്കുന്നുണ്ട്. എന്നാൽ, ഈ കാർഡുകൾ കൊണ്ട് രാജ്യത്തിനു അകത്തും പുറത്തുമുള്ള പലയിടങ്ങളിലും ഔദ്യോഗിക ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ചില വിദേശ എംബസികളിൽ വിസ അപേക്ഷ സമർപ്പിക്കുമ്പോൾ ഒറിജിനൽ സിവിൽ ഐഡിയോ അല്ലെങ്കിൽ പാസ്പോർട്ടിലെ വിസ സ്റ്റിക്കറോ ആവശ്യപ്പെടാറുണ്ട്. അതോടൊപ്പം, കുട്ടികളെ സ്ക്കൂളിൽ ചേർക്കുന്ന സമയത്തും മാതാപിതാക്കളുടെ സിവിൽ ഐഡി കാർഡ്കളുടെ പകർപ്പുകൾ ചോദിക്കാറുണ്ട്. പ്രവാസി താമസ കേന്ദ്രങ്ങളിലെ സുരക്ഷാ പരിശോധനാ വേളയിൽ പോലീസ്‌ ഉദ്യോഗസ്ഥർ സിവിൽ ഐ. ഡി.കാർഡ് പരിശോധന നടത്തുകയും ചെയ്യാറുണ്ട്. ചില സമയങ്ങളിൽ എന്നാൽ സ്മാർട്ട് ഫോൺ ഇല്ലാത്തവരോ അല്ലെങ്കിൽ ഫോണിന് കേടുപാടുകൾ സംഭവിച്ചവരോ ആയ പ്രവാസി തൊഴിലാളിക്ക് ഡിജിറ്റൽ സിവിൽ ഐ. ഡി. കാണിക്കാൻ സാധിക്കാതെ വരികയും, ചില സാഹചര്യങ്ങളിൽ ഇത് തൊഴിലാളികളുടെ അറസ്റ്റിനും വരെ കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. പാസ്‌പോർട്ടിലെ വിസ സ്റ്റിക്കറിന്റെ അഭാവം മൂലം കുവൈത്തിലെ താമസക്കാരനാണെന്ന് തെളിയിക്കുന്നതിനു മറ്റു മാർഗങ്ങൾ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *