കുവൈറ്റ് സിറ്റി: കുവൈത്തിൽ വ്യാജ മദ്യ നിർമ്മാണവും വിൽപ്പനയും നടത്തിയ മൂന്ന് പ്രവാസികൾ പിടിയിൽ liquor. വഫ്ര ഏരിയയിലെ മദ്യ ഫാക്ടറിയിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് (വഫ്ര റീജിയൻ കമാൻഡ്) ആണ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് 146 ഫെർമെന്റേഷൻ ബാരലുകൾ, 2 ഡിസ്റ്റിലേഷൻ ടാങ്കുകൾ, വിൽപ്പനയ്ക്ക് തയ്യാറായ 270 കുപ്പി മദ്യം എന്നിവ കണ്ടെത്തി. പിടികൂടിയ വസ്തുക്കൾക്കൊപ്പം എല്ലാ പ്രതികളെയും നിയമനടപടികൾ സ്വീകരിക്കുന്നതിന് യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1