കുവൈത്ത് സിറ്റി: കുവൈത്തിൽ മണൽ മോഷ്ടാക്കൾ അറസ്റ്റിൽ. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തു sand thieves. മൂന്ന് ട്രക്ക് ഡ്രൈവർമാരാണ് അറസ്റ്റിലായത്. ഉമ്മു സഫാഖ് റോഡിൽനിന്ന് മണൽ മോഷ്ടിച്ച് അൽ വഫ്രയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. അൽ വഫ്ര പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡ്രൈവർമാരെ കൈയോടെ പിടികൂടുകയും വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1