കുവൈത്ത് സിറ്റി : കുവൈത്തിൽ അവയവ കച്ചവടം വ്യാപകമാകുന്നതായി റിപ്പോർട്ട്. രാജ്യത്ത് 20,000 ദിനാർ മുതൽ പണം ഈടാക്കി donate to charity വൃക്ക കച്ചവടം നടക്കുന്നതായി കുവൈത്ത് സൊസൈറ്റി ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ മേധാവി ഡോ. മുസ്തഫ അൽ മുസാവി പറഞ്ഞു. അതോടൊപ്പം ഈ കുറ്റകൃത്യം തടയുന്നതിനായി കർശനമായ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരുവുകളിലും പൊതുവഴികളിലും പ്രവാസികൾ താമസിക്കുന്ന പാർപ്പിട മേഖലകളിലും അവയവ ദാനവുമായി ബന്ധപ്പെട്ട് അനേകം പരസ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇത് ഗുരുതരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അവയവ വ്യാപാരം തടയുന്നതിനു ആരോഗ്യ മന്ത്രാലയത്തിന് പല നിർദ്ദേശങ്ങളും തങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ ആ നിർദേശങ്ങൾ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും അവയവവ്യാപാരം നടക്കുന്നുണ്ട്. ഇത് മനുഷ്യത്വരഹിതവും നിയമവിരുദ്ധവും , മാനവിക മൂല്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തിയുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1