കുവൈത്ത് സിറ്റി :കുവൈത്തിൽ സർക്കാർ നേതൃത്വത്തിൽ മരുന്ന് നിർമ്മാണ ഫാക്ടറി തുടങ്ങാൻ തീരുമാനിച്ചതായി chemotherapy drugs റിപ്പോർട്ട്. പദ്ധതി ആരംഭിക്കുന്നതിനായി അനുയോജ്യമായ സ്ഥലം ലഭ്യമാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റി, വ്യാപാര മന്ത്രാലയ അധികൃതരുമായി ഏകോപനം നടത്തി വരികയാണെന്നാണ് വിവരം. ഒരു പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. കുവൈത്ത് ഫ്ലോർ മിൽസ് മാതൃകയിൽ ഷെയർഹോൾഡിംഗ് കമ്പനിയായി ഫാർമസ്യൂട്ടിക്കൽ ഫാക്ടറി ആരംഭിക്കുമെന്നാണ് വിവരം. രാജ്യത്ത് ഔഷധ മേഖലയിൽ പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഔഷധ സുരക്ഷ കൈവരിക്കുക, ഏറ്റവും പ്രമുഖമായ മരുന്നുകളുടെ ഇറക്കുമതി കുറയ്ക്കുക, പ്രാദേശിക ഉൽപ്പാദനം ഉയർത്തുക എന്നിവയ്ക്കും മുൻഗണന നൽകുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1