കുവൈത്ത്; മരണാനന്തരം അവയവം ദാനം ചെയ്യുന്നവരുടെ എണ്ണത്തിൽ അറബ് ലോകത്ത് donate to charity ഒന്നാം സ്ഥാനം കുവൈത്തിന്. മധ്യ പൗരസ്ത്യ ദേശത്ത് രാജ്യത്തിന് രണ്ടാം സ്ഥാനമാണ്. അവയവ ദാന രജിസ്‌ട്രേഷൻ പ്രചാരണ പരിപാടിയോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിൽ കുവൈത്ത് സൊസൈറ്റി ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ മേധാവി ഡോ.മുസ്തഫ അൽ മുസാവിയാണ് ഇക്കാര്യം അറിയിച്ചത്. ജനസംഖ്യ താരതമ്യ അടിസ്ഥാനത്തിലാണ് ഈ നേട്ടം. കഴിഞ്ഞ വർഷങ്ങളിൽ മരണമടഞ്ഞ 50 ദാതാക്കളിൽ നിന്നും ശേഖരിച്ച വൃക്കകൾ ഉപയോഗിച്ച് 50 വൃക്ക മാറ്റിവയ്ക്കൽ ശസ്‌ത്ര ക്രിയകളാണ് നടത്തി. അതോടൊപ്പം, സമാനമായി ജീവിച്ചിരിക്കുന്ന അവയവ ദാതാക്കൾ 49 പേർക്ക് വൃക്ക നൽകി പുതു ജീവൻ പകർന്നു നൽക്. നിലവിൽ സംഘടനക്ക് കീഴിൽ റെജിസ്റ്റർ ചെയ്ത 17,000 അവയവ ദാതാക്കൾ സംഘടനയിലുണ്ടെന്നും ഇത് 30,000 ആയി ഉയർത്താനാണ് പ്രചാരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഡോ.മുസ്തഫ അൽ മുസാവി വ്യക്തമാക്കി. സംഘടനയിൽ റെജിസ്റ്റർ ചെയ്തവരിൽ കൂടുതലും സ്വദേശി യുവാക്കളാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1