കുവൈത്തിലെ പോലീസ് സ്റ്റേഷനിൽ പ്രവാസി തൂങ്ങിമരിച്ചു. അൽ സിദ്ദിഖ് പോലീസ് സ്റ്റേഷനുള്ളിൽ police station ബിദൂനി പൗരൻ ആണ് ആത്മഹത്യ ചെയ്തത്. എമർജൻസി വിഭാഗം അധികൃതർ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹവല്ലി ഗവർണറേറ്റിലെ മോഷണ കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ സെർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തിരുന്നത്. തുണികൊണ്ട് കെട്ടി തൂങ്ങിമരിക്കാൻ ശ്രമിക്കുന്ന ഇയാളെ അവസാന നിമിഷമാണ് സുരക്ഷാ ഉദ്യോഗസ്ഥൻ കണ്ടത്. ഉടൻതന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി ഷേയ്ഖ് തലാൽ അൽ ഖാലിദ് ഉത്തരവിട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1