Posted By user Posted On

travel ban ജോലി ചെയ്യാൻ കുവൈത്തിലേക്ക് വരുന്നത് ഈ രാജ്യം നിരോധിക്കില്ല; വ്യക്തത വരുത്തി അധികൃതർ

കുവൈറ്റിൽ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്ന ഫിലിപ്പീൻസ് തൊഴിലാളികളുടെ യാത്ര ഫിലിപ്പീൻസ് travel ban നിർത്തലാക്കില്ലെന്ന് മൈഗ്രന്റ് വർക്കേഴ്സ് സെക്രട്ടറി സൂസൻ ഒപ്ലെ. കുവൈത്തിൽ ഫിലിപ്പീൻസിൽ നിന്നെത്തിയ ​ഗാർഹിക തൊഴിലാളിയുടെ കൊലപാതകത്തിന് ശേഷം ഇത്തരത്തിൽ നിരവധി ഊഹാപോഹങ്ങൾ നിലനിൽക്കെയാണ് പ്രതികരണം. കുവൈറ്റിലെ ഫിലിപ്പീൻസ് എംബസിയുടെ പ്രസ്താവന അനുസരിച്ച് കുവൈത്തിലേക്ക് ജോലിക്കായി വരുന്നതിന് ഫിലിപ്പീൻസിലുള്ളവർക്ക് നിരോധനമില്ലെന്നും അവർ പറഞ്ഞു. കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുള്ള അൽ ജാബർ അൽ സബാഹും ഫിലിപ്പീൻസ് ചാർജ് ഡി അഫയേഴ്സ് ജോസ് കബ്രേരയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് എംബസി ഇത്തരത്തിൽ പ്രസ്താവന ഇറക്കിയത്. കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഫിലിപ്പൈൻ എംബസിക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും ഷെയ്ഖ് സലേം പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ജോലിക്കാരിയെ ധാരുണമായി കൊലപ്പെടുത്തിയ കുറ്റവാളിയുടെ പ്രവർത്തനങ്ങൾ ഒരു തരത്തിലും കുവൈറ്റ് സമൂഹത്തിന്റെയും കുവൈറ്റ് ജനതയുടെയും കുവൈറ്റ് സർക്കാരിന്റെയും സ്വഭാവത്തെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നില്ലെന്ന് കുവൈറ്റ് മന്ത്രി പറഞ്ഞു.കൊലപാതകത്തെ അദ്ദേഹം അപലപിക്കുകയും, കുറ്റവാളി ഈ ഹീനമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുമെന്ന് എടുത്ത് പറയുകയും ചെയ്തു. കുവൈറ്റ് വിദേശകാര്യ മന്ത്രാലയം നേരത്തെ നടത്തിയ പ്രസ്താവനയിൽ, കൊലപാതകത്തെ ഖേദകരവും നിന്ദ്യവുമായ കുറ്റകൃത്യമായി വിശേഷിപ്പിച്ചതായി ഷെയ്ഖ് സലേം ഉദ്ധരിച്ചു, ഈ കേസിൽ പൂർണ്ണ വിശ്വാസ്യതയോടെയും സുതാര്യതയോടെയും നീതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിന്റെ ദേശീയ നിയമങ്ങളുടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും വ്യവസ്ഥകൾ അനുസരിച്ച് ഫിലിപ്പിനോ കമ്മ്യൂണിറ്റി ഉൾപ്പെടെയുള്ള എല്ലാ പ്രവാസി തൊഴിലാളികളുടെയും സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള കുവൈത്തിന്റെ പ്രതിബദ്ധത അദ്ദേഹം വീണ്ടും എടുത്ത് പറഞ്ഞു. ഈ വ്യക്തിഗത പ്രവൃത്തി കുവൈറ്റിലെയും ഫിലിപ്പീൻസിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *