Posted By user Posted On

​expat ഗൾഫിൽ മലയാളി ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം; 5 പേർക്ക് പരിക്ക്

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ബാലികയ്ക്ക് ദാരുണാന്ത്യം expat. 5 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം വർക്കല സ്വദേശി ഹസീമും ഭാര്യയും മൂന്നു മക്കളും ഭാര്യാമാതാവുമടങ്ങുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്. ഹസീമിന്റെ ആറ് മാസം പ്രായമായ മകൾ അർവയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കുഞ്ഞ് ഖാസറ ജനറൽ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സൗദിയിലെ അൽകോബാറിൽ നിന്നും ഉംറ നിർവഹിക്കാനായി മക്കയിലെത്തി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അൽകോബാറിൽ ജോലി ചെയ്യുകയാണ് അപകടത്തിൽപ്പെട്ട ഹസീം. പരിക്കേറ്റ ഹസീമിൻ്റെ ഭാര്യാമാതാവ് നജ്മുന്നിസയെ അൽ ഖുവയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഹസീമിനും ഭാര്യ ജർയ, മക്കളായ അയാൻ, അഫ്നാൻ എന്നിവരുടെ പരിക്ക് ഗുരുതരമല്ല.റിയാദ് കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, വൈസ് ചെയർമാൻ മഹ്ബൂബ് ചെറിയ വളപ്പിൽ, ഹാരിസ് കുറുവ എന്നിവർ സംഭവസ്ഥലത്തെത്തി വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *