74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് ആശംസകൾ അറിയിച്ച് കുവൈറ്റ് നേതാക്കൾ republic day. കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്ത്യക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പ്രസിഡന്റ് ദ്രൗപതി മുർമുവിന് സന്ദേശം അയച്ചു. രാഷ്ട്രപതിക്ക് ആരോഗ്യവും ക്ഷേമവും നേരുകയും, രാജ്യത്തിന് ശാശ്വതമായ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ഹിസ് ഹൈനസ് അമീർ ആശംസിച്ചു. അതോടൊപ്പം, കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹും പ്രസിഡന്റിന് ആശംസകൾ അറിയിച്ച് സന്ദേശം അയച്ചു. രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി. രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഹിസ് ഹൈനസ് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ-അഹമ്മദ് അൽ-സബാഹ് ദ്രൗപതി മുർമുവിന് സന്ദേശം അയച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX