Posted By user Posted On

kuwaitizationപ്രവാസി അധ്യാപകർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകാനൊരുങ്ങി കുവൈത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി അധ്യാപകർക്ക് പിരിച്ചുവിടൽ kuwaitization നോട്ടീസ് നൽകാനൊരുങ്ങി കുവൈത്ത് മന്ത്രാലയം. ഫെബ്രുവരി 5 മുതൽ 1800 ഓളം അധ്യാപകർക്ക് നോട്ടീസ് നൽകി തുടങ്ങുമെന്നാണ് വിവരം. സ്വദേശി വൽക്കരണത്തിന്റെ ഭാഗമായാണ് നടപടി. ഇവരെ പിരിച്ചുവിടാനുള്ള തീരുമാനം നടപ്പ് അധ്യയന വർഷത്തിന്റെ അവസാനത്തിൽ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ നിരവധി അധ്യാപകരെ പിരിച്ചുവിടുന്ന ഒഴിവിലേക്ക് പുതിയ അധ്യാപകരെ മാറ്റി നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഒഴിവു വരുന്ന തസ്തികകളിൽ കുവൈത്തി അധ്യാപകർ ലഭ്യമല്ലാത്ത സാഹചര്യമുണ്ടായാൽ, പകരം നിയമനത്തിൽ കുവൈത്തി സ്ത്രീകൾക്ക് വിദേശി ഭർത്താവിൽ ജനിച്ച മക്കൾ, ബിദൂനികൾ, ജിസിസി പൗരന്മാർ എന്നിവർക്കാണ് മുൻഗണന ലഭിക്കുക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *