Posted By user Posted On

gold smugglingപേസ്റ്റ് രൂപത്തിലാക്കി കാലിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ചത് 85 ലക്ഷത്തിന്റെ സ്വർണം; കുവൈത്തിൽ നിന്നെത്തിയ യാത്രക്കാരൻ പിടിയിൽ

കുവൈത്തിൽ നിന്നെത്തിയ യാത്രക്കാരൻ സ്വർണക്കടത്തിന് നെടുമ്പാശേരിയിൽ പിടിയിൽ. കുവൈത്തിൽ നിന്നെത്തിയ gold smuggling മലപ്പുറം സ്വദേശി അബ്ദുൾ ആണ് പിടിയിലായത്. 85 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. രണ്ട് കിലോ സ്വർണം പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടിവച്ചായിരുന്നു കൊണ്ടുവന്നത്. കുവൈത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയത്. 85 ലക്ഷം രൂപ വില വരുന്ന 1978 ഗ്രാം സ്വർണമാണ് അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. യുവാവിൻറെ നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്. രണ്ട് കാലിലും ഒട്ടിച്ച നിലയിലായിരുന്നു സ്വർണം. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പ്ലാസ്റ്റിക് കവറിലാക്കി കാലിൽ ടേപ്പ് വെച്ച് ഒട്ടിച്ച് വച്ചാണ് കടത്താൻ ശ്രമിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *