കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ വർഷം ആറ് പുതിയ കണ്ടു പിടുത്തങ്ങൾക്ക് പേറ്റന്റ് ലഭിച്ചു uspto patent search. യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ഓഫീസിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ നേതൃത്വത്തിലാണ് ഈ പുതിയ കണ്ടു പിടിത്തങ്ങൾ രജിസ്റ്റർ ചെയ്തത്. ഇതോടെ 2010 മുതൽ ഇതുവരെയായി ഇൻസ്റ്റിറ്റ്യൂട്ട് നേടിയ പേറ്റന്റുകളുടെ എണ്ണം 50 ആയി. കഴിഞ്ഞ വർഷം 20 ഗവേഷണ പദ്ധതികൾ പൂർത്തിയാക്കുകയും ചെയ്തു.നിലവിൽ 193 പദ്ധതികൾക്ക് വേണ്ടി ഗവേഷണം നടക്കുകയാണ്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. മാനിയ അൽ-സെദിരാവിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX