കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. air indiaexpress ജനുവരി 20 വെള്ളിയാഴ്ച രാവിലെ കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. ഇതുസംബന്ധിച്ച് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് എയർ ഇന്ത്യ അറിയിപ്പ് നൽകിയിട്ടുണ്ട്. ടിക്കറ്റെടുത്ത യാത്രക്കാർക്ക് കാൻസൽ ചെയ്യുകയോ അടുത്ത വിമാനത്തിന് ബുക്ക് ചെയ്യുകയോ ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര യാത്രക്കായി ടിക്കറ്റെടുത്തവർക്ക് ഇത് വലിയ പ്രയാസം ഉണ്ടാക്കാനാണ് സാധ്യത. അടുത്തിടെ എയർ ഇന്ത്യയുടെ കോഴിക്കോട്, കണ്ണൂർ സർവിസുകൾ നിരന്തരം താളംതെറ്റിയിരുന്നു. സമയക്രമം തെറ്റലും വിമാനം റദ്ദാക്കലും പതിവായിരുന്നു. രണ്ടാഴ്ചയായി വലിയ പരാതികളില്ലാതെ മുന്നോട്ടുപോകുന്നതിനിടയിലാണ് വീണ്ടും വിമാനം റദ്ദാക്കൽ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX