കുവൈത്ത് സിറ്റി: അടുത്തിടെ കുവൈത്തിലെ ആശുപത്രിയിൽ എന്ന പേരിൽ പലരും ഇത് സമൂഹ മാധ്യമങ്ങളിൽ pinterest ad പങ്കുവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന ഒരു ദൃശ്യത്തെ കുറിച്ച് വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആശുപത്രിക്കുള്ളിൽ രണ്ടുപേർ അടികൂടുന്ന ദൃശ്യം കുവൈത്തിൽ നിന്നുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു. ഈ വിഡിയോ ക്ലിപ്പിൽ കാണുന്ന ദൃശ്യം കുവൈത്തിനു പുറത്ത് ചിത്രീകരിച്ചതാണെന്ന് മന്ത്രാലയം വിശദീകരിച്ചു. ഇത്തരം ദൃശ്യങ്ങളും മറ്റും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ കൃത്യത അന്വേഷിക്കണമെന്നും വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX