Posted By user Posted On

eb 5 visa കുവൈത്തിൽ ഈ വിസ പുതുക്കുന്നത് തത്കാലികമായി നിർത്തിവച്ചു; പുതിയ വിസ അനുവദിക്കുകയുമില്ല

കുവൈത്ത് സിറ്റി : കുവൈത്തിൽ ആർട്ടിക്കിൾ 24 വിഭാഗത്തിൽ പെട്ടവരുടെ താമസ രേഖ പുതുക്കുന്നതും പുതിയവ eb 5 visa അനുവദിക്കുന്നതും താൽക്കാലികമായി നിർത്തി വെച്ചു. നേരത്തെ ബിസിനസുകാർ, ബിസിനസ്സ് പങ്കാളികൾ, ആശ്രിത വിസയിൽ കഴിയവേ ജയിൽ ശിക്ഷക്ക് വിധേയരായവരുടെ ഭാര്യമാർ മുതലായ വിഭാഗങ്ങൾക്ക് ആയിരുന്നു ആർട്ടിക്കിൾ 24 പ്രകാരമുള്ള താമസരേഖ അനുവദിച്ചിരുന്നത്. എന്നാൽ, പിന്നീട് പലരും കൃത്രീമ മാർഗത്തിലൂടെ സ്വന്തം സ്പോൺസർ ഷിപ്പിലൂടെ സ്വന്തമാക്കാവുന്ന ആർട്ടിക്കിൽ 24 കരസ്ഥരമാക്കിയതായി അധികൃതർ കണ്ടെത്തിയിരുന്നു. പതിനായിരത്തോളം പ്രവാസികൾ ഇത്തരത്തിൽ രാജ്യത്തേക്ക് എത്തിയതായി സംശയമുണ്ടായതിനെ തുടർന്നാണ് വിസ നൽകുന്നത് താത്കാലികമായി നിർത്തി വച്ചത്. റെസിഡൻസി ആൻഡ് നാഷണാലിറ്റി അഫയേഴ്സ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, ഫവാസ് അൽ-മഷാന്റെ അംഗീകാര പ്രകാരം മാത്രമേ ഈ വിഭാഗത്തിൽ ഉൾപ്പെട്ട താമസ രേഖ പുതുക്കി നൽകുകയോ അല്ലെങ്കിൽ പുതിയ താമസ രേഖ അനുവദിക്കുകയോ ചെയ്യുകയുള്ളൂ. ഒരു പ്രാദേശിക ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഇത്തരത്തിൽ സംശയം ഉണ്ടായതിനെ തുടർന്ന് ഈ വിഭാഗത്തിൽ ഉൾപ്പെട്ട പ്രവാസികളുടെ ഫയലുകൾ സൂക്ഷമായി പരിശോധിക്കാനാണ് ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നത്. ആവശ്യമായ വ്യവസ്ഥകൾ പാലിക്കാതെയോ അല്ലെങ്കിൽ മന്ത്രി സഭാ തീരുമാന പ്രകാരം വ്യക്തമാക്കിയ വ്യവസ്ഥകൾ മറികടന്നോ നിയമവിരുദ്ധമായി നിരവധി താമസക്കാർ ആർട്ടിക്കിൾ 24 വിസ നേടിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായിട്ടാണ് പരിശോധന. ഇത്തരത്തിൽ നിരവധി പേർ നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയതിന്റെ വെളിച്ചത്തിൽ, റെസിഡൻസി അഫയേഴ്സ് വിഭാഗം ഒരു സമഗ്രമായ അവലോകന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *