കുവൈറ്റ് സിറ്റി:കുവൈറ്റിലെ പ്രചാരമുള്ള ആപ്പുകളിൽ ഒന്നാമതായി ടിക് ടോക്ക്. 2022 ന്റെ നാലാം പാദത്തിൽ play store console വീഡിയോ, തത്സമയ പ്രക്ഷേപണ ആപ്ലിക്കേഷനുകളുടെ വിഭാഗത്തിൽ കുവൈറ്റിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് കപ്പാസിറ്റി ഉപയോഗിച്ചത് ടിക്ക് ടോക്കാണ്. ഒരു പ്രാദേശിക മാധ്യമമാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ അടുത്തിടെ പുറത്തിറക്കിയ ഒരു സ്ഥിതിവിവരക്കണക്ക് അനുസരിച്ചാണ് ഈ വിവരം. യൂട്യൂബ്, നെറ്റ്ഫ്ളിക്സ് എന്നിവയാണ് ടിക് ടോക്കിന് തൊട്ടുപിന്നിലുള്ള ആപ്ലിക്കേഷനുകൾ. സോഷ്യൽ മീഡിയ വിഭാഗത്തിൽ ഫേസ്ബുക്കാണ് ഒന്നാമത്. ട്വിറ്ററിനാണ് രണ്ടാം സ്ഥാനം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX