cheapo airവിമാനത്തിൽ വീണ്ടും അതിക്രമം; ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് യാത്രക്കാർ അറസ്റ്റിൽ

എയർ ഇന്ത്യ വിമാനത്തിൽ മദ്യലഹരിയിൽ യാത്രക്കാരൻ സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ച സംഭവം വൻവിവാദമായതിനു cheapo air പിന്നാലെ ഡൽഹി-പട്‌ന ഇൻഡിഗോ വിമാനത്തിലും അതിക്രമം. വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ട് യാത്രക്കാരെ പട്‌ന എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഇൻഡിഗോ 6ഇ- 6383 വിമാനത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്ന് പേർ ചേർന്ന് മദ്യപിക്കുകയും വിമാനജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയുമായിരുന്നു. ആഭ്യന്തര സർവീസുകളിൽ മദ്യം നിരോധിച്ചിരിക്കുകയാണ്. ഇൻഡിഗോ 6ഇ- 6383 വിമാനത്തിലാണ് സംഭവമുണ്ടായത്. വിമാനത്തിൽ കയറുമ്പോൾ തന്നെ മദ്യലഹരിയിലായിരുന്ന ഇവർ, യാത്രചെയ്ത 80 മിനിറ്റോളം മദ്യപാനത്തിൽ ഏർപ്പെട്ടു. തുടർന്ന് ബഹളമുണ്ടാക്കിയതോടെ വിമാന ജീവനക്കാർ വിവരം എയർ ട്രാഫിക്ക് കൺട്രോളിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സി.ഐ.എസ്.എഫ്. രണ്ടുപേരെ കസ്റ്റഡിയിൽ എടുത്ത് എയർപോർട്ട് പോലീസിന് കൈമാറി. മൂന്നാമത്തെയാൾ കടന്നുകളഞ്ഞുവെന്നാണ് കരുതുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy